ദോഹ: ശാന്തിനികേതന്‍ ഇന്ത്യൻ സ്കൂള്‍ വാര്‍ഷികാഘോഷം നടത്തി. 'റെസിലിയന്‍സ്' എന്ന പേരില്‍ സ്കൂളിെൻറ ഇരുപതാം വാര്ഷികദിനാഘോഷത്തിെൻറ പ്രദര്‍ശനം അരങ്ങേറി. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തല്‍ സംസാരിച്ചു. കോവിഡ് വ്യാപനം സൃഷ്ടിച്ച ഭീതിദമായ അന്തരീക്ഷത്തിലും പ്രതിസന്ധികളെ അതിജീവിച്ച് ജോലിചെയ്യുന്ന അധ്യാപകരെയും മറ്റു ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.
വിദ്യാഭ്യാസമന്ത്രാലയം പ്രൈവറ്റ് എജുക്കേഷൻ അസി. അണ്ടര്‍സെക്രട്ടറി ഒമര്‍ അബ്ദുല്‍ അസീസ് സന്ദേശം നൽകി.
പ്രതിസന്ധികളെ അതിജീവിച്ച് പഠനം സുഗമമാക്കാന്‍ സ്കൂളിനു സാധിച്ചുവെന്ന് പ്രൈവറ്റ് സ്കൂള്അഫയേഴ്സ് വിഭാഗം ആക്ടിങ് ഡയറക്ടര്‍ റാഷിദ് അല്‍അംറി പറഞ്ഞു. സ്കൂളിെൻറ 11 വര്‍ഷത്തെ പരിശ്രമഫലമായി എസ്.ഐ.എസ് ബ്രാന്‍ഡ് യാഥാർഥ്യമായെന്ന് കെ.സി. അബ്ദുല്ലത്തീഫ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
പ്രിന്‍സിപ്പൽ ഡേ. സുഭാഷ് നായര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹെഡ്ബോയ് ഭരത്പ്രഭു, ഹെഡ്ഗേൾ റിയ ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.