വേതനം വൈകൽ; കമ്പനികൾക്കെതിരെ നടപടി

ദോഹ: തൊഴിലാളികളുടെ വേതനം വൈകിയതിൽ മുശൈരിബ് മേഖലയിൽ കമ്പനികൾക്കെതിരെ ഭരണവികസന തൊഴിൽ സാമൂഹിക മന്ത്രാലയം നിയമ നടപടി സ്വീകരിച്ചു. വേതനം വൈകിയതിൽ തൊഴിലാളികൾ സമാധാനപരമായി പ്രതിഷേധിച്ചത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കമ്പനികൾക്കെതിരെ നടപടി. വരും ദിവസങ്ങളിൽ തൊഴിലാളികളുടെ മുടങ്ങിയ വേതനം ഉടൻ തന്നെ കൊടുത്തു തീർക്കുമെന്ന് മന്ത്രാലയം കമ്പനികളിൽ നിന്ന് ഉറപ്പ് വാങ്ങുകയും ചെയ്തിട്ടുണ്ട്.

കോവിഡ്–19 പശ്ചാത്തലത്തിൽ തൊഴിലുടമകൾക്ക് തൊഴിൽ മന്ത്രാലയം കർശന നിർദേശങ്ങളാണ് നൽകിയിരുന്നത്. നിയമലംഘനം നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ കമ്പനികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തൊഴിൽ സംബന്ധമായ എന്ത് പരാതികളുണ്ടെങ്കിലും 92727 എന്ന നമ്പറിൽ 24 മണിക്കൂറും മന്ത്രാലയവുമായി തൊഴിലാളികൾക്ക് ബന്ധപ്പെടാമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.കോവിഡ്–19 പ്രതിസന്ധിയെ തുടർന്ന് തൊഴിലാളികൾക്കുള്ള വേതനം, വാടക എന്നിവയുൾപ്പെടെ നൽകുന്നതിന് രാജ്യത്തെ ധനകാര്യസ്​ഥാപനങ്ങളിൽ നിന്ന് കമ്പനികൾക്ക് സഹായം ലഭിക്കും. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശത്തെ തുടർന്ന് സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് പിന്തുണ നൽകുന്നതിനായി മാത്രം 300 കോടി റിയാലാണ് വകയിരുത്തിയിരിക്കുന്നത്.

ഖത്തറിൽ കോവിഡ്​ സാമ്പത്തികപ്രതിസന്ധിയിലുള്ള കമ്പനികളും തൊഴിലാളികൾക്ക്​ ശമ്പളം നൽകാൻ ബാധ്യസ്​ഥരാണെന്ന്​ തൊഴില്‍ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. നഷ്​ടത്തിലാണെങ്കിലും ജീവനക്കാര്‍ക്ക് കമ്പനികൾ ശമ്പളം നല്‍കണം. ഇതിനാണ്​ അമീറിൻെറ ഉത്തരവ്​ പ്രകാരം സ്വകാര്യമേഖലയിലെ ബാങ്കുകൾക്ക്​ ലോൺഗ്യാരണ്ടിയായി മൂന്ന്​ ബില്ല്യൻ റിയാൽ സർക്കാർ നൽകിയത്​. കമ്പനികളുടെ വേതനസംരക്ഷണ സംവിധാനം (ഡബ്ല്യു.പി.എസ്) കൈകാര്യം ചെയ്യുന്ന ബാങ്കിനെ സമീപിച്ചാല്‍ ലോണ്‍ ലഭിക്കും. ശമ്പളം നൽകാൻ സഹായിക്കുന്നതിനാണ്​ കമ്പനികൾക്ക്​ ലോൺ നൽകുന്നത്​. ഐസൊലേഷന്‍, ക്വാറ​ൈൻറന്‍, ചികിത്സ എന്നിവയിലുള്ള തൊഴിലാളികൾക്ക്​ തൊഴിലുടമ അടിസ്ഥാന ശമ്പളവും അസുഖാവധി ആനുകൂല്യങ്ങളും നൽകണം. 

കമ്പനികള്‍ കൃത്യമായി ശമ്പളം നല്‍കുന്നുണ്ടോ എന്ന് വേജ് പ്രൊട്ടക്ഷന്‍ സംവിധാനം വഴി തൊഴില്‍ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. ശമ്പള തിയ്യതിയുടെ ഏഴ് ദിവസത്തിനുള്ളില്‍ വേതനം കൊടുക്കുന്നില്ലെങ്കില്‍ നടപടിയെടുക്കും. സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അടിസ്ഥാന വേതനവും ഭക്ഷണവും താമസവും മറ്റ് അലവന്‍സുകളും ലഭിക്കും. 

എന്നാൽ തൊഴില്‍ നിയമത്തിലെ നിബന്ധനകള്‍ പാലിച്ച്​ തൊഴിൽകരാർ റദ്ദാക്കാം. എന്നാൽ നിയമപ്രകാരമുള്ള ആനുകൂല്യങ്ങളെല്ലാം നൽകണം. മുഴുവന്‍ ശമ്പള കുടിശികയും കൊടുക്കണം. നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യമായ ടിക്കറ്റ് നല്‍കണം. ലോക്ക്ഡൗണ്‍ മൂലമോ മറ്റോ നാട്ടിലേക്ക് മടങ്ങാന്‍ സാധ്യമല്ലെങ്കില്‍ ആ കാലയളവിൽ തൊഴിലുടമ ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യവുമൊരുക്കണം. ഇക്കാര്യങ്ങൾ കൃത്യമായി പാലിച്ചുമാത്രമേ തൊഴിലാളിയെ തൊഴിലുടമക്ക്​ പിരിച്ചുവിടാൻ കഴിയൂ. 

ലോക്ക് ഡൗണ്‍ കാരണമോ മറ്റോ തൊഴിലാളി രാജ്യത്തിന് പുറത്തായിരിക്കുകയും മടങ്ങാനാവാതെ വരികയും ചെയ്താല്‍ ഇരുകൂട്ടരും ചര്‍ച്ച ചെയ്ത് ജോലിയുടേയും ആനുകൂല്യത്തി​േൻറയും കാര്യങ്ങള്‍ തീരുമാനിക്കണം. ഇവർക്ക്​ ശമ്പളം നല്‍കാന്‍ തൊഴിലുടമക്ക്​ ബാധ്യതയില്ല. തൊഴില്‍ റദ്ദാക്കുകയാണെങ്കില്‍ തൊഴില്‍ നിയമവും കരാര്‍ പ്രകാരവുമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കണം.

തൊഴിലാളിസംരക്ഷണം തൊഴിലുടമകളുടെ ബാധ്യത
കോവിഡ്–19 പശ്ചാത്തലത്തിൽ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ തൊഴിലുടമകളുടെ ബാധ്യതയാണ്​. താമസകേന്ദ്രങ്ങളിലെ പ്രധാന ഇടങ്ങളിലെല്ലാം സാനിറ്റൈസർ സ്​ഥാപിച്ചിരിക്കണം. കൈയുറ, മാസ്​ക്, ഹാൻഡ് സാനിറ്റൈസർ എന്നിവ നിർബന്ധമായും തൊഴിലാളികൾക്ക് നൽകിയിരിക്കണം. 
പരിശീലനം നൽകിയ തൊഴിലാളികളെ ഉൾപ്പെടുത്തി താമസകേന്ദ്രത്തിലേക്ക് പ്രവേശിക്കും മുമ്പ് തൊഴിലാളികളുടെ ശരീരോഷ്മാവ് പരിശോധിക്കണം. ക്ഷണ സമയങ്ങളിലും ജോലിക്ക് ഇറങ്ങുമ്പോഴും തിരികെ എത്തുമ്പോഴും താമസകേന്ദ്രങ്ങളിലെ തിരക്ക് കുറക്കാൻ പ്രത്യേക സമയക്രമം നിശ്ചയിച്ചിരിക്കണം.

ഭക്ഷണം കഴിക്കുന്ന ഇടങ്ങളിലും തൊഴിലാളികൾ കൂടുതൽ ഒരുമിച്ചിരിക്കുന്ന സ്​ഥലങ്ങളിലും ഇരിപ്പിടങ്ങൾ തമ്മിൽ ഒരു മീറ്റർ അകലം വേണം. ഇത് സംബന്ധിച്ചുള്ള അടയാളങ്ങൾ പുറത്ത് സ്​ഥാപിക്കണം. താമസകേന്ദ്രങ്ങളിൽ നിന്ന് പുറത്ത് പോകാതെ തന്നെ തൊഴിലാളികൾക്ക് പ്രിയപ്പെട്ടവരെ ബന്ധപ്പെടുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കണം. ഒരു റൂമിൽ നാലു പേരിൽ കൂടരുത്. ബെഡുകൾ തമ്മിൽ ചുരുങ്ങിയത് ആറ് മീറ്റർ അകലം പാലിക്കണം. തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായി പ്രാഥമിക ചികിത്സ നൽകുന്നതിനുള്ള സംവിധാനം സ്​ഥാപിക്കണം.

Tags:    
News Summary - salary-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.