തർതീൽ ’22ൽ ജേതാക്കളായ ദോഹ സെൻട്രലിന് ട്രോഫി സമ്മാനിക്കുന്നു
ദോഹ: രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച ഹോളി ഖുർആൻ മത്സരങ്ങൾ 'തർതീൽ 22' സമാപിച്ചു. മോഡേൺ ബ്രിട്ടീഷ് സ്കൂളിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ ദോഹ, എയർപോർട്ട് സെൻട്രലുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. നാലുവിഭാഗങ്ങളിലായി തിലാവത്, ഹിഫ്ള്, ഗവേഷണ പ്രബന്ധം, ഖുർആൻ സെമിനാർ, ഖുർആൻ ക്വിസ് തുടങ്ങിയ 19 ഇനങ്ങളിലായിരുന്നു മത്സരം.
സയ്യിദ് മുഹമ്മദ് അസ്ലം ജിഫ്രി (ശ്രീലങ്ക) പ്രാർഥനക്ക് നേതൃത്വം നൽകി. ഐ.സി.എഫ് ഖത്തർ നാഷനൽ സെക്രട്ടറി ബഷീർ പുത്തൂപ്പാടം ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ് അബ്ദുറഹ്മാൻ മദനി സന്ദേശപ്രഭാഷണം നടത്തി. ഖുർആൻ മാനവിക പക്ഷത്തുനിന്ന് സമൂഹത്തെ മുന്നോട്ടു നയിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സമാപന സംഗമത്തിൽ നൗഫൽ ലത്തീഫി അധ്യക്ഷത വഹിച്ചു. അഹ്മദ് സഖാഫി പേരാമ്പ്ര, ഹാഫിള് ഉമറുൽ ഫാറൂഖ് സഖാഫി, മൊയ്തീൻ ഇരിങ്ങല്ലൂർ, ഹബീബ് മാട്ടൂൽ എന്നിവർ സംസാരിച്ചു. ശംസുദ്ദീൻ സഖാഫി സ്വാഗതവും ശംസുദ്ധീൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.