ദോഹ: താരതമ്യ സാഹിത്യത്തിൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ കൾച്ചറൽ ഫോറം പ്രസിഡൻറ് ഡോ. താജ് ആലുവക്ക് ഇന്ത്യൻ പ്രവാസി സമൂഹത്തിെൻറ ആദരവ്. വിവിധ സംഘടന പ്രതിനിധി കളും സാമൂഹിക സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത പരിപാടി ഐ.സി.സി മുബൈഹാളിലാണ് നടന്നത്. ഐ.സി.ബി.എഫ് വൈസ്പ്രസിഡൻറ് പി.എൻ. ബാബുരാജൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ കൾച്ചറൽ സെൻ റർ പ്രസിഡൻറ് മിലൻ അരുൺ ഉപഹാരം നൽകി.
ഐ.സി.സി ജനറൽ സെക്രട്ടറി ജൂട്ടാസ് പോൾ, വൈസ് പ്ര സിഡൻറ് എ.പി. മണികഠൻ, ഒ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡൻറ് കെ.കെ ഉസ്മാൻ, സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡൻറ് കെ.സി അബ്ദുല്ലത്തീഫ്, ഐ.സി.ബി.എഫ് മുൻ പ്രസിഡൻറ് കരീം അബ്ദുല്ല, ക്യു.കെ.സി.എ പ്രസിഡൻറ് തോമസ്, കൾച്ചറൽ ഫോറം വൈസ്പ്രസിഡൻറ് ശശിധര പണിക്കർ, സി. സാദിഖലി എന്നിവർ സംസാരിച്ചു. അബ്ദുസ്സലാം (സി.ഐ.സി ജനറൽ സെക്രട്ടറി) ഷഹീൻ (സാക് ഖത്തർ), റഷീദ് അഹമ്മദ് (കൾച്ചറൽ ഫോറം വൈസ് പ്രസിഡൻറ്) തുടങ്ങിയവർ സംബന്ധിച്ചു.
ഡോ. താജ്ആലുവ നന്ദി പറഞ്ഞു. കവി വളളത്തോൾ നാരയണ മേനോെൻറയും ഫലസ്തീൻ കവി മഹമൂദ് ദർവേശിെൻറയും കവിതകളെ അടിസ്ഥാ നപ്പെടുത്തി നടത്തിയ പഠനത്തിൽ ഇരു രാജ്യങ്ങളിലെയും സ്വാതന്ത്ര സമര പോരാട്ടങ്ങളിൽ നിരവധി സമാനത കൾ ഉണ്ടെന്ന് ബോധ്യപ്പെട്ടതായും ഇത്തരം സമരങ്ങളെ പ്രചോദിപ്പിക്കുന്നതിൽ രണ്ട് കവികളുടെയും രചനകൾ വലിയ പങ്ക് വഹിച്ചതായും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി കൺവീനർ സുഹൈൽ ശാന്തപുരം സ്വാഗ തവും തോമസ് സക്കരിയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.