അപൂർവരോഗം: കൗമാരക്കാരന് ജീവിതം തിരിച്ചുനൽകി സിദ്റ

ദോഹ: സിദ്റ മെഡിസിനിൽ അപൂർവരോഗം പിടിപെട്ട കൗമാരക്കാരന് രോഗമുക്തി. ഹൃദയത്തിലെ അമിത വൈദ്യുത പ്രവാഹം കാരണം നിശ്ചിത സമയത്തേക്ക് ഹൃദയമിടിപ്പിൽ അസ്വാഭാവിക വേഗമുണ്ടാകുന്ന അവസ്ഥയായ വോൾഫ്-പാർക്കിൻസൺ-വൈറ്റ് (ഡബ്ല്യു.പി.ഡബ്ല്യു) രോഗം ബാധിച്ച 16കാരൻ അബ്​ദുല്ലക്കാണ് രോഗമുക്തി ലഭിച്ചത്.ഹൃദയമിടിപ്പ് വർധിച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് അബ്​ദുല്ലയെ സിദ്റയിൽ പ്രവേശിപ്പിച്ചത്. ഇതേ സംഭവം മുമ്പും ഉണ്ടായിരുന്നതായും ഡോക്ടറെ കാണിച്ചപ്പോൾ പരിശോധനയിൽ പ്രത്യേകിച്ച് അസ്വാഭാവികതകളൊന്നും കണ്ടെത്തിയിരുന്നില്ലെന്നും അബ്​ദുല്ലയുടെ പിതാവ് പറഞ്ഞു.

16 വയസ്സ് പൂർത്തിയായതിനു ശേഷം ഇതു മൂന്നാം തവണയാണ് ഇതേ അവസ്ഥ ഉണ്ടാകുന്നത്​.സിദ്റയിൽ അബ്​ദുല്ലയെ ഇലക്േട്രാ കാർഡിയോ ഗ്രാമിന് വിധേയമാക്കി. തുടർന്ന്​ ഡബ്ല്യൂ.പി.ഡബ്ല്യൂ രോഗത്തിെൻറ ലക്ഷണങ്ങൾ കണ്ടതോടെ ത്രീഡി മാപ്പിങ്​ ഉൾപ്പെടെ പരിശോധന നടത്തി.

വളരെ കുറച്ചുപേർക്ക് മാത്രം ജനനത്തോടെ ഉണ്ടാകുന്ന അവസ്ഥയാണിത്. വളരെ വൈകി മാത്രമാണ് ഇതു കാണപ്പെടുക. രോഗം പൂർണമായും ചികിത്സിക്കാൻ സാധിക്കുമെന്നും ചിലരിൽ മരണംവരെ സംഭവിക്കാനിടയുണ്ടെന്നും സിദ്റയിലെ ഇലക്േട്രാ ഫിസിയോളജി കാർഡിയോളജി ക്ലിനിക്കൽ ലീഡ് ഡോ. വോൾകാൻ ടുസു പറഞ്ഞു. ഡബ്ല്യു. പി.ഡബ്ല്യു രോഗമുള്ളവർക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത വളരെ കൂടുതലായിരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.