റോ​ഡു​ക​ളി​ൽ സ്​​ഥാ​പി​ച്ച റ​ഡാ​ർ

ഖ​ത്ത​റി​ൽ ഗതാഗതലംഘനം പിടിക്കാൻ റഡാറുകൾ

ദോ​ഹ: ലോ​ക​ക​പ്പ്​ ആ​വേ​ശ​ത്തി​ലാ​യ ഖ​ത്ത​റി​ൽ ഗ​താ​ഗ​ത നി​യ​​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ പു​തി​യ ട്രാ​ഫി​ക് റ​ഡാ​റു​ക​ൾ സ്ഥാ​പി​ച്ച​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​മി​ത​വേ​ഗ​ത​യി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ​യും വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​യും നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​വു​ള്ള റ​ഡാ​റു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. കൂ​ടാ​തെ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും.

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള തെ​രു​വു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള റ​ഡാ​റു​ക​ൾ ഈ ​ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ചു.

Tags:    
News Summary - Radars to catch traffic violations in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT