ദോഹ: പതിനൊന്നാമത് ഖ്വിഫ് ഇന്ത്യന്‍ ഫുട്ബാള്‍ മേളക്ക് ഔപചാരിക തുടക്കം. കേരളത്തിലെ പ്രവാസ ജില്ലാ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്ര ഇന്ത്യയിലെ ഭാഷാ^വേഷങ്ങളുടെയും സംസ്കാരങ്ങളുടേയും സംഗമ വേദിയായി.
നാടന്‍കലകളുടേയും പഞ്ചവാദ്യത്തിേൻറയും സൂഫി തനൂരി നൃത്തനൃത്യങ്ങളുടേയും അകമ്പടിയോടെ നടന്ന ഉദ്ഘാടന ചടങ്ങ് ഖത്തറിലെ കളിയാരാധകര്‍ക്ക് വേറിട്ടൊരനുഭവമായി.
ഇന്ത്യന്‍ അംബാസിഡര്‍ പി. കുമരന്, സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ. ഷറഫ് പി. ഹമീദ്, ക്യു.എഫ്.എ. പ്രതിനിധികളായ അബ്ദുറഹ്മാന് അബ്ദുല്‍ജബ്ബാര്‍, കമ്മ്യൂണിറ്റി പോലീസിംഗ് ഡിപ്പാര്‍ട്ട്മെൻറ് ഹെഡ് കേണല്‍ ഗാനം സാദ് അല്‍ഖയാരീന്‍ , ലഫ്. ഹമദ് അലി അല്മുറി, ഇന്ത്യന്‍ എംബസി ഡിഫന്‍സ് അറ്റാഷ്യേ ക്യാപ്ടന് കപില്‍ ഖൗഷിക്, ഐ.സി.സി. പ്രസിഡൻറ് മിലന് അരുണ്‍, ഐ.സി.ബി.എഫ്. വൈസ് പ്രസിഡൻറ് ജി.എസ്. ബാബുരാജ്, ഐ.ബി.പി. ജനറല്‍ സെക്രട്ടറി സുമിത് മല്‍ഹോത്ര, ഐ.എസ്.സി. ജനറല്‍ സെക്രട്ടറി ഹബീബുന്നബി, അനീഷ് ഗംഗാധരന്, (സുപ്രീം കമ്മിറ്റി ഫോര്‍ ലീഗല്‍ ആന്റ് ലെഗസി), നിഹാസ് അബ്ദുല്‍ മജീദ്, ഡോ. ബഹാഉദ്ദീൻ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തോട് ഖത്തര്‍ ഫുട്ബാള്‍ അധികാരികള്‍ കാണിക്കുന്ന ആഭിമുഖ്യവും പ്രോത്സാഹനവും അഭിനന്ദനാര്‍ഹമാണെന്ന് അംബാസിഡര്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.
ടൂര്ണ്ണമെൻറിെൻറ മുഖ്യ പ്രായോജകരായ സിറ്റി എക്സ്ചേഞ്ച് സി.ഇ.. ഷറഫ് പി. ഹമീദ് ഉദ്ഘാടനം ചെയ്തു. ഖ്വിഫ് പ്രസിഡൻറ് കെ. മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു.
ഖ്വിഫ് ജന.സെക്രട്ടറി പി.കെ. ഹൈദരലി സ്വാഗതവും ഷമീന്‍ നന്ദിയും പറഞ്ഞു. ഹുസൈൻ കടന്നമണ്ണ പരിപാടിയുടെ അവതാരകനായി.
മാര്‍ച്ച്പാസ്റ്റില്‍ തൃശൂര്‍ ജില്ലാ സൗഹൃദവേദി ഒന്നാം സ്ഥാനവും കെ.എം.സി.സി. കോഴിക്കോട് രണ്ടാം സ്ഥാനവും കെ.എം.സി.സി. പാലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.