ഖത്തർ സെന്‍ട്രല്‍ ബാങ്ക്
ദോഹ: കോവിഡിനിടയിലും ഉലയാതെ ഖത്തറിെൻറ സാമ്പത്തികമേഖല. കോവിഡ് വ്യാപനം ഖത്തറിലെ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചില്ലെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സഊദ് ആൽഥാനി പറഞ്ഞു. ധനകാര്യ നയങ്ങള്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുകയാണ്. 2020 അവസാനത്തോടെ ആഭ്യന്തര വായ്പാ വളര്‍ച്ച ഒരു ട്രില്യന്‍ കവിഞ്ഞതായും അദ്ദേഹം അറിയിച്ചു. 'അൽശർഖ്' അറബി പത്രവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശികവും മേഖലാതലത്തിലുമുള്ള സാമ്പത്തിക വെല്ലുവിളികള്‍ നേരിടാന്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് മികച്ച പദ്ധതികളാണ് സ്വീകരിച്ചത്. 2020ല്‍ ബാങ്കുകളുടെ ലാഭം ഏകദേശം 8.1 ശതമാനമായി കുറഞ്ഞിരുന്നു. ഇൻറര്‍നാഷനല്‍ അക്കൗണ്ടിങ് സ്റ്റാൻഡേഡ്, 2020ലെ പ്രതികൂല സംഭവ വികാസങ്ങളെ തുടര്‍ന്ന് ആസ്തികളിലുണ്ടായ അപര്യാപ്തത തുടങ്ങിയവ ലാഭം കുറയുന്നതിന് കാരണമായിട്ടുണ്ട്.
ഭീകരവാദത്തിന് ധനസഹായം നൽകുന്ന പണമിടപാട് അപകടങ്ങളില്‍നിന്ന് ബാങ്കിങ് മേഖലയുടെ സംരക്ഷണം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ അദ്ദേഹം വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കാണ് ഇക്കാര്യത്തിൽ ഖത്തറിലുള്ളത്. ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്നാണ് ഖത്തർ. എങ്കിലും കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവയില്‍നിന്നും സംരക്ഷിക്കുന്നതിനുള്ള ഉറപ്പുവരുത്തുന്നതിന് നിരവധി നിയമനിര്‍മാണങ്ങള്‍ നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം തുടങ്ങിയവ നിരീക്ഷിക്കാന്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന് സ്വതന്ത്ര വകുപ്പുണ്ട്. ചെറുകിട ഇടത്തരം സംരംഭങ്ങളെ പിന്തുണക്കാന്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് തയാറാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, കോവിഡിന് ശേഷമുള്ള പ്രതിസന്ധികൾ മാറി 2021ൽ ഖത്തർ സാമ്പത്തിക വളർച്ചയിലേക്ക് മടങ്ങിയെത്തുമെന്നും പ്രകൃതിവാതക ഉൽപാദനത്തിലെ വർധനയും ആഭ്യന്തര ആവശ്യവും ഇതിനു ബലമേകുമെന്നും അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) ഈയടുത്ത് വ്യക്തമാക്കിയിരുന്നു. ഖത്തറിെൻറ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ 2.7 ശതമാനം വർധനയാണ് 2021ൽ പ്രതീക്ഷിക്കുന്നത്. 2021ലേക്കുള്ള ഖത്തറിെൻറ ബജറ്റിൽ ജി.ഡി.പിയുടെ ആറു ശതമാനം കമ്മി വരും. ഇതു രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയുടെ നിലനിൽപ്പിന് പിന്തുണയേകും. അടുത്ത വർഷം ഖത്തറിലെ റവന്യൂവിൽ 24 ശതമാനത്തിെൻറ കുറവുണ്ടാകും. എണ്ണ, പ്രകൃതിവാതക നിരക്കിലുണ്ടായ ഇടിവും കോർപറേറ്റ് നികുതിയുടെ കുറവും ഇതിനു കാരണമാണ്.
കോവിഡ്-19, എണ്ണവിലത്തകർച്ച എന്നിവയെ തുടർന്ന് ഉടലെടുത്ത സാമ്പത്തിക, ആരോഗ്യ വെല്ലുവിളികളെ ലഘൂകരിക്കുന്നതിന് ഖത്തർ ഗവൺമെൻറിെൻറ ശക്തമായ സാമ്പത്തിക നയങ്ങൾ സഹായകമായെന്നും അന്താരാഷ്ട്ര നാണയനിധി വ്യക്തമാക്കുന്നു. സാമ്പത്തിക മേഖലയിലെ വെല്ലുവിളികൾ തരണം ചെയ്യുന്നതിനായുള്ള 75 ബില്യൻ റിയാലിെൻറ വമ്പൻ പാക്കേജും ഇതിനെത്തുടർന്ന് ഖത്തർ സെൻട്രൽ ബാങ്കിെൻറ പൂജ്യം ശതമാനം റിപ്പോ നിരക്കും സമ്പദ് ഘടന നേരിട്ട വെല്ലുവിളികൾ ലഘൂകരിക്കുന്നതിന് സഹായിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ജി.സി.സി രാജ്യങ്ങളിൽ കോവിഡ്-19നെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ഏറ്റവും കുറവ് ഖത്തറിലാണ്. കോവിഡ്-19 മഹാമാരി കാരണം ആഗോള തലത്തിൽ മുമ്പെങ്ങുമില്ലാത്ത രീതിയിലാണ് സാമ്പത്തിക മുന്നേറ്റത്തിൽ കരിനിഴൽ വീഴ്ത്തിയത്. കോവിഡ്-19 കാരണം ഖത്തറിെൻറ സമ്പദ് വ്യവസ്ഥയിൽ 4.5 ശതമാനം ഇടിവ് വരാനിടയുണ്ട്. എന്നാൽ, മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഇതു വളരെ കുറവായിരിക്കും.
ഉണർവേകി സാമ്പത്തിക ഉത്തേജകപാക്കേജ്
കോവിഡ്-19െൻറ തുടക്കത്തിൽതന്നെ രാജ്യത്തിെൻറ സാമ്പത്തികമേഖലയിലെ പ്രതിസന്ധി മറികടക്കാൻ വൻനടപടികളാണ് രാജ്യം സ്വീകരിച്ചത്. സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ മേഖലക്കായി ഖത്തർ ഡെവലപ്മെൻറ് ബാങ്ക് ദേശീയ ഗാരൻറി േപ്രാഗ്രാം നടത്തുന്നുണ്ട്. പ്രതിസന്ധി മറികടക്കുന്നതിനായി കമ്പനികൾക്ക് പലിശരഹിത വായ്പ നൽകാൻ പ്രാദേശിക ബാങ്കുകൾക്ക് ഇതിലൂടെ സാധിക്കുന്നുണ്ട്. ഇതിനായി പ്രാദേശിക ബാങ്കുകൾക്ക് 100 ശതമാനം ഗാരൻറി നൽകുന്നതാണ് ഖത്തർ ഡെവലപ്മെൻറ് ബാങ്കിെൻറ പദ്ധതി.
കോവിഡ്-19 മൂലം പ്രതിസന്ധിയിലായ സ്വകാര്യ മേഖലക്ക് സാമ്പത്തിക, ധനകാര്യ പിന്തുണ നൽകുന്നതിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പ്രഖ്യാപിച്ച 75 ബില്യൻ റിയാലിെൻറ സാമ്പത്തിക പിന്തുണയിൽ, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് ആൽഥാനി പ്രാദേശിക ബാങ്കുകൾക്ക് നൽകിയ 300 കോടി റിയാലിെൻറ ഗാരൻറി പ്രകാരമാണിത്. ധനകാര്യ മന്ത്രാലയത്തിെൻറയും ഖത്തർ സെൻട്രൽ ബാങ്കിെൻറയും രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകളുടെയും സഹകരണത്തോടെയാണ് പദ്ധതി.
സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പളം നൽകുന്നതിനും വാടക നൽകുന്നതിനും പിന്തുണ നൽകുന്നതിനാണ് ഗ്രാൻറ് നൽകുന്നത്. പദ്ധതിയുടെ പൂർണ ഉത്തരവാദിത്തം ക്യു.ഡി.ബി വഹിക്കും. ക്യു.ഡി.ബിയുടെ പൂർണ ഉറപ്പോടുകൂടി പ്രാദേശിക ബാങ്കുകളാണ് ഗ്രാൻറ് അനുവദിക്കുക. പൂർണമായും സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന, തൊഴിൽ മന്ത്രാലയത്തിെൻറ വേതന സംരക്ഷണ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത കമ്പനികളായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കൾ.
പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നതിന് കമ്പനി അധികൃതരോ കമ്പനിയുടെ ഔദ്യോഗിക പ്രതിനിധിയോ വേതന സംരക്ഷണ സംവിധാനം രജിസ്റ്റർ ചെയ്തിരിക്കുന്ന രാജ്യത്തെ വാണിജ്യ, ഇസ്ലാമിക ബാങ്കുകളെ സമീപിക്കണം. രാജ്യത്തെ വാണിജ്യ, ഇസ്ലാമിക ബാങ്കുകളിൽ മാത്രമേ സാമ്പത്തിക വായ്പക്കായി അപേക്ഷിക്കാൻ സാധിക്കൂ. ഒരു വർഷം േഗ്രസ് പീരിയഡ് അടക്കം മൂന്നു വർഷത്തെ സമയമാണ് വായ്പ തിരിച്ചടക്കാൻ ക്യൂ.ഡി.ബി അനുവദിച്ചിരിക്കുന്നത്. ബാങ്കുകൾക്ക് ഗാരൻറി തുക നൽകുന്നതിന് കമീഷനോ പ്രത്യേക ഫീസോ ഈടാക്കുകയില്ല. സ്വകാര്യ കമ്പനികൾക്ക് വായ്പ നൽകുന്ന ബാങ്കുകൾക്ക് ഖത്തർ ഡെവലപ്മെൻറ് ബാങ്ക് 100 ശതമാനം കവറേജ് ഗാരൻറിയാണ് ഉറപ്പാക്കിയിരിക്കുന്നത്.
ഡിജിറ്റല്‍ ബാങ്കിങ്ങിൽ മുന്നേറ്റം
ദോഹ: മിഡിലീസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ക്യു.എന്‍.ബി ഡിജിറ്റല്‍ ബാങ്കിങ് ഉപയോഗത്തില്‍ വന്‍ വര്‍ധന. ബാങ്കിങ് ഇടപാടുകള്‍ക്ക് 83 ശതമാനം ഉപഭോക്താക്കളും നിലവില്‍ ഡിജിറ്റല്‍ ചാനലുകളാണ് ഉപയോഗപ്പെടുത്തുന്നത്. കോവിഡ് വ്യാപനത്തോടെ ഡിജിറ്റല്‍ തലത്തിലേക്കുള്ള മാറ്റത്തിന് വേഗം കൂടി. ഇൻറര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് ഉപയോഗത്തില്‍ ശക്തമായ വളര്‍ച്ച കൈവരിച്ചതായും ക്യു.എന്‍.ബി റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറില്‍ ഉപഭോക്താക്കളില്‍ 83 ശതമാനം പേരും ഡിജിറ്റല്‍ ചാനലുകളിലൂടെയാണ് പണമിടപാടുകള്‍ നിര്‍വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആപ്ള്‍ പേ ഓണ്‍ലൈന്‍ പേമെൻറ് ആരംഭിക്കുകയും ഈ വര്‍ഷം ജനുവരിയില്‍ ക്യു.എന്‍.ബി പേ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.