കമ്പനികൾക്ക്​ തൊഴിലാളികളെ വേണോ, ഖത്തർ ചേംബർ പോർട്ടൽ റെഡിയാണ്​

ദോഹ: രാജ്യത്ത് കോവിഡ്19 പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്​ടമായ തൊഴിലാളികൾക്ക് പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിനായി ഭരണ വികസന 
തൊഴിൽ സാമൂഹിക മന്ത്രാലയവും ഖത്തർ ചേംബറും ചേർന്ന് ആരംഭിച്ച ലേബർ റീ എംപ്ലോയ്മ​െൻറ് ഒൺലൈൻ പോർട്ടലിൽ ഇനി കമ്പനികൾക്കും ചേരാം. പുതിയ തൊഴിലാളികളെ കണ്ടെത്തുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമായി പോർട്ടൽ ലോഗിൻ ചെയ്തതിന് ശേഷം ആവശ്യമായ തൊഴിലാളികളെ കണ്ടെത്താം. തൊഴിലാളികളെ പിരിച്ചുവിട്ട കമ്പനികൾക്കും തൊഴിലാളികളെ ആവശ്യമുള്ള കമ്പനികൾക്കും പുതിയ സേവനത്തി​െൻറ ഗുണഭോക്താക്കളാകാമെന്ന് ഖത്തർ ചേംബർ അറിയിച്ചു. കമ്പനികൾക്ക് പുറമേ, തൊഴിൽ തേടുന്നവർക്കും പോർട്ടലിൽ രജിസ്​റ്റർ ചെയ്ത് ബയോഡാറ്റ അപ്​ലോഡ് ചെയ്യാനും സ്വകാര്യ മേഖലയിൽ തൊഴിൽ കണ്ടെത്താനുമുള്ള സൗകര്യവും പോർട്ടലിലുണ്ട്​. 

പുതിയ തൊഴിലാളികളെ തേടുന്ന സ്വകാര്യ കമ്പനികളെ ഒാൺലൈൻ പോർട്ടലിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന്​ ചേംബർ പറഞ്ഞു. കോവിഡ്19നെ തുടർന്നുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളിൽ ജോലി നഷ്​ടമായവർക്ക് മാനുഷിക പിന്തുണ ഉറപ്പുവരുത്തുന്നതി​െൻറ ഭാഗമായി വീണ്ടും തൊഴിൽ കണ്ടെത്തുന്നതിന് ഭരണ വികസന തൊഴിൽ സാമൂഹിക മന്ത്രാലയവും ഖത്തർ ചേംബർ ഓഫ് കോമേഴ്സും സംയുക്തമായാണ് ഒാൺലൈൻ പോർട്ടൽ ആരംഭിച്ചത്. https://www.qatarchamber.com/qcemployment/ എന്ന വെബ് അഡ്രസിലൂടെ കമ്പനികൾക്കും തൊഴിൽ നഷ്​ടപ്പെട്ടവർക്കും പുതിയ തൊഴിൽ തേടുന്നവർക്കും ലോഗിൻ ചെയ്യാനാകും. തൊഴിൽ മന്ത്രാലയത്തി​െൻറയും ഖത്തർ ചേംബറി​െൻറയും ആഭിമുഖ്യത്തിലുള്ള സംയുക്ത സമിതിയുടെ യോഗത്തിലാണ് രാജ്യത്തെ സ്വകാര്യ മേഖലക്ക് പിന്തുണ നൽകുകയെന്ന ലക്ഷ്യം വെച്ച് തൊഴിൽ നഷ്​ടപ്പെട്ടവർക്ക് വീണ്ടും തൊഴിൽ കണ്ടെത്തുന്നതിനുള്ള ഒാൺലൈൻ സൗകര്യം തുടങ്ങാൻ യോജിപ്പിലെത്തിയിരിക്കുന്നത്. 

ഖത്തർ ചേംബർ വെബ്സൈറ്റ് വഴിയുള്ള ഒാൺലൈൻ പോർട്ടലിലൂടെ തൊഴിലാളികളെ പിരിച്ചു വിട്ട കമ്പനികൾക്ക് ജോലിയിൽ നിന്നും പിരിച്ചു വിടപ്പെട്ട ഓരോ തൊഴിലാളിയെ സംബന്ധിച്ചും വിശദമാക്കുന്നതിനുള്ള പ്രത്യേക ഫോറവും ആവശ്യമായ രേഖകൾ ചേർക്കുന്നതിനുള്ള സൗകര്യവും പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്. ഖത്തർ ചേംബറി​െൻറ വെബ്സൈറ്റ് വഴി തൊഴിലാളികൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ മറ്റു കമ്പനികൾക്ക് ജോലി മാറുന്നതിനും ഈ ഒൺലൈൻ പോർട്ടലിൽ സൗകര്യമുണ്ട്. ഇതിനകം 2500ലധികം കമ്പനികൾ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​.

News Summary - qatar_news_qtr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.