???? ????????

‘ഗാഫ് മരങ്ങളെ വംശനാശത്തിന് വിട്ടുകൊടുക്കില്ല’ മുന്‍സിപ്പാലിറ്റി 

ദോഹ: വംശനാശ ഭീഷണി നേരിടുന്ന പ്രാദേശിക സസ്യത്തിന് നവജീവന്‍ നല്‍കാന്‍ മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്‍്റെ സംരംക്ഷണ പദ്ധതി. ഗാഫ് മരങ്ങളെന്നറിയപ്പെടുന്ന പ്രോസോപിസ് സിനറേറിയ സസ്യങ്ങളാണ് വംശനാശത്തിന്‍്റെ വക്കിലത്തെിയിരിക്കുന്നത്. രാജ്യത്ത് രണ്ടിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഇത്തരം സസ്യങ്ങള്‍ നിലവിലുള്ളതെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
 നിത്യഹരിത സസ്യങ്ങളായ ഇവ വരള്‍ച്ചയെയും തീക്ഷ്ണമായ ചൂടിനെയും പൊള്ളുന്ന കാറ്റിനെയും പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ്. മരുഭൂമിയുടെ കൈയേറ്റം കുറക്കാന്‍ മരങ്ങള്‍ സഹായിക്കുമ്പോള്‍, ഇവയുടെ വിത്തുകള്‍ മൃഗങ്ങള്‍ക്ക് ഭക്ഷണമായും, ചില ഭാഗങ്ങള്‍, പാചക വാതക കല്‍ക്കരി ഉല്‍പാദനങ്ങള്‍ക്കുവേണ്ടിയും ഉപയോഗിക്കപ്പെടുന്നു. വര്‍ഷത്തില്‍, 15 സെന്‍റീമീറ്ററില്‍ കുറവ് മഴ ലഭിക്കുന്ന, വരണ്ട പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്.  ജൈവ വൈവിധ്യ സംരക്ഷണ ഗവേഷണങ്ങളിലൂടെ, ഗാഫ് മരങ്ങള്‍ വന്‍തോതില്‍ വളര്‍ത്താന്‍ അനുയോജ്യമായ സ്ഥലങ്ങള്‍, മന്ത്രാലയം കണ്ടത്തെിയിട്ടുണ്ട്. രാജ്യത്തിന്‍്റെ വടക്കന്‍ മേഖലയില്‍ രണ്ടു പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. വീടുകളിലും, പാര്‍ക്കുകളിലും, ഫാമുകളിലും മറ്റും കാണപ്പെടുന്ന ഗാഫ് മരങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യന്നവയാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.       സംരക്ഷണത്തിന്‍്റെ ഭാഗമായി അല്‍ ശമാലിലുള്ള ഒഴിഞ്ഞ പ്രദേശത്ത് 1,000 മരത്തൈകള്‍ നടും. ഇവയുടെ വളര്‍ച്ചക്ക് ദോഷകരമായ മെസ്ക്വിറ്റ് പോലുള്ള ചെടികള്‍ പ്രദേശത്ത് നിന്നും നീക്കം ചെയ്തു കൊണ്ടിരിക്കുകയാണ്. ഭീഷണി നേരിടുന്ന സസ്യത്തിന് ആവശ്യമായ വെള്ളം ഉറപ്പുവരൂത്താനും ഇതുമൂലം സാധിക്കും.  അത്യപൂര്‍വ്വമായ ഖത്തരി ഗാഫിനെ നിലനിര്‍ത്തുകയാണ് സംരക്ഷണ ശ്രമങ്ങളുടെ ലക്ഷ്യം. വംശനാശ ഭീഷണി നേരിടുന്ന 50ഓളം സസ്യങ്ങള്‍ രാജ്യത്ത് നിലവിലുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. 

Tags:    
News Summary - qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.