അടുത്തയാഴ്ച പകുതി വരെ തണുത്ത കാലാവസ്ഥ
ദോഹ: രാജ്യത്ത് തണുത്ത കാലാവസ്ഥ അടുത്ത ആഴ്ച പകുതി വരെ നീണ്ടുനിൽക്കുമെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് (ക്യു.എം.ഡി) അറിയിച്ചു. തുടർച്ചയായി വീശുന്ന വടക്കുപടിഞ്ഞാറൻ കാറ്റാണ് താപനില കുറയാൻ കാരണം. കാറ്റു തുടരുന്നതിനാൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുന്നതുകൊണ്ടാണ് ഖത്തറിൽ തണുത്ത കാലാവസ്ഥ തുടരുന്നത്.
ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് ചില പ്രദേശങ്ങളിൽ കൂടുതലാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് കൂട്ടിച്ചേർത്തു. അതുകാരണം, തിരശ്ചീന ദൃശ്യപരത മൂന്ന് കിലോമീറ്ററിൽ താഴെയായി കുറയുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.
തണുത്ത കാലാവസ്ഥക്കൊപ്പം ചില സമയങ്ങളിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റിന് വേഗം കൂടുതലായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാജ്യത്തെ എല്ലാ പൗരന്മാരോടും താമസക്കാരോടും കൂടുതൽ മുൻകരുതലുകൾ എടുക്കാനും വകുപ്പിന്റെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെ ഏറ്റവും പുതിയ കാലാവസ്ഥ അപ്ഡേറ്റുകൾ പിന്തുടരാനും ഖത്തർ കാലാവസ്ഥ വകുപ്പ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.