ദോഹ: ഖത്തർ യൂനിവേഴ്സിറ്റിക്ക് കീഴിൽ 2020 ശരത്കാല ടേമിലേക്കുള്ള കോഴ്സുകൾ ഒാൺലൈൻ വഴി കഴിഞ്ഞദിവസം ആരംഭിച്ചതായി യൂനിവേഴ്സിറ്റി അറിയിച്ചു. കോവിഡ്-19 നിയന്ത്രണങ്ങൾ നീക്കുന്നതിൻറ നാലാംഘട്ടത്തിലായിരിക്കും സർവകലാശാലയിലേക്ക് വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കുക.
നിലവിലെ സാഹചര്യത്തിൽ വിദ്യാർഥികൾ നിർബന്ധമായും അക്കാദമിക് കലണ്ടർ പ്രകാരം ഒൺലൈൻ ക്ലാസുകളിൽ ഹാജരാകണം. സർവകലാശാലയിലെ വിവിധ വകുപ്പുകൾ അയക്കുന്ന സർക്കുലറുകൾ ലഭിക്കുന്നതിന് ഇ-മെയിലുകൾ പരിശോധിക്കണം. ആശയവിനിമയം സാധ്യമാക്കാൻ ബ്ലാക്ക്ബോർഡ് സംവിധാനം പിന്തുടരണമെന്നും ഖത്തർ യൂനിവേഴ്സിറ്റി വിദ്യാർഥി വിഭാഗം വൈസ് പ്രസിഡൻറ് ഡോ. ഇമാൻ മുസ്തഫാവി പറഞ്ഞു.
ടെക്സ്റ്റ് പുസ്തകങ്ങൾ സ്വീകരിക്കാൻ കാമ്പസുകളിലെത്തുമ്പോൾ വിദ്യാർഥികൾ നിർബന്ധമായും കോവിഡ്-19 സുരക്ഷാ മുൻകരുതലുകൾ പാലിക്കണം. ശരീരോഷ്മാവ് പരിശോധിക്കുക, മാസ്ക് ധരിക്കുക, സാമൂഹികഅകലം പാലിക്കുക, ഇഹ്തിറാസ് ആപ് പ്രവർത്തനക്ഷമമാക്കുക തുടങ്ങിയ മുൻകരുതലുകൾ അനിവാര്യമായും പാലിക്കണമെന്നും ഡോ. മുസ്തഫാവി പറഞ്ഞു.
കോവിഡ്-19 നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിെൻറ നാലാംഘട്ടം ആരംഭിക്കുന്നതുവരെ അക്കാദമിക് കൗൺസലിങ് ഓഫിസുകളുടെ പ്രവർത്തനം ഒൺലൈൻ വഴിയായിരിക്കും. അക്കാദമിക് ഉപദേഷ്ടാവുമായി വിദ്യാർഥി ഇക്കാലയളവിൽ നേരിട്ട് കൂടിക്കാഴ്ച നടത്തേണ്ടെന്ന് അക്കാദമിക് അഡ്വൈസിങ് സെൻറർ മേധാവി വിദാദ് റബീഹ് പറഞ്ഞു.
എന്നാൽ, അപ്പോയിൻറ്മെൻറ് മാനേജർ സംവിധാനത്തിലൂടെ അക്കാദമിക് അഡ്വൈസറുമായുള്ള കൂടിക്കാഴ്ചക്ക് അപ്പോയിൻറ്മെൻറ് എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർവകലാശാലയിൽ വെർച്വൽ ലേണിങ്ങും വിദൂര വിദ്യാഭ്യാസ സംവിധാനവും അധികൃതർ നേരത്തേ നടപ്പാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.