നവീകരണം പൂർത്തിയാക്കിയ റോഡുകളിലൊന്ന്
ദോഹ: ഖത്തർ സ്പോർട്സ് ക്ലബിലേക്കുള്ള റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു. േഗ്രറ്റർ ദോഹ (ഘട്ടം 8) പദ്ധതിയിലുൾപ്പെടുത്തി റോഡുകളും ജങ്ഷനുകളും റൗണ്ട് എബൗട്ടുകളും നവീകരിക്കുന്നതിെൻറ ഭാഗമായാണ് നഗരത്തിലെ പ്രധാന കായിക കേന്ദ്രത്തിലേക്കുള്ള റോഡ് നവീകരണം. റോഡുകളുടെ നവീകരണത്തിന് പുറമെ പുതിയ സർവിസ് റോഡുകളുടെ നിർമാണം, അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ എന്നിവയും അശ്ഗാൽ പൂർത്തിയാക്കിയിട്ടുണ്ട്.
1.4 കിലോമീറ്റർ നീളമുള്ള പ്രധാന റോഡ് നവീകരണം, സർവിസ് റോഡുകളുടെ നിർമാണം, ഖത്തർ സ്പോർട്സ് ക്ലബിന് പരിസരത്തുള്ള പ്രാദേശിക റോഡുകളുടെ വീതികൂട്ടി സൗകര്യം മെച്ചപ്പെടുത്തൽ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കി.അൽ ഇസ്തിഖ്ലാൽ സ്ട്രീറ്റിനെയും ഖലീഫ സ്ട്രീറ്റിനെയും ഖത്തർ സ്പോർട്സ് ക്ലബുമായി ബന്ധിപ്പിക്കുന്ന രണ്ടു പുതിയ റോഡുകളാണ് നിർമിച്ചത്.അൽ ഇസ്തിഖ്ലാൽ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് ഖലീഫ രാജ്യാന്തര ടെന്നിസ്, സ്ക്വാഷ് കോംപ്ലക്സിെൻറ പ്രധാന കവാടത്തിലേക്കാണ് എത്തുക. ഇതോടെ നിലവിൽ മർഖിയ സ്ട്രീറ്റിൽനിന്ന് ക്ലബിലേക്കുള്ള പ്രവേശന കവാടം കൂടാതെ രണ്ടു പുതിയ പാതകൾ കൂടിയാണ് സ്ഥാപിതമായിരിക്കുന്നത്.
സ്പോർട്സ് ക്ലബ് റോഡ് ശൃംഖല നവീകരണത്തിന് പുറമെ സമീപത്തുള്ള പ്രധാന റോഡിലേക്ക് ബന്ധിപ്പിക്കുന്ന റോഡുകളുടെ ശേഷിയും വർധിപ്പിച്ചിട്ടുണ്ട്.ഒരു കിലോമീറ്റർ ദൈർഘ്യത്തിൽ ഭൂഗർഭജല െഡ്രയിനേജ് ശൃംഖലയും ഇതോടൊപ്പം നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.