യാത്രാ നിബന്ധനകൾ പരിഷ്​കരിച്ച്​ ഖത്തർ; ആറ്​ രാജ്യക്കാർക്ക്​ ഏഴു ദിവസം ക്വാറൻറീൻ

ദോഹ: കോവിഡിൻെറ പുതു വകഭേദമായ ഒമിക്രോൺ റിപ്പോർട്ട്​ ചെയ്​തതിനു പിന്നാലെ, യാത്രാ നിബന്ധനകൾ കർക്കശമാക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. അതിതീവ്ര കോവിഡ്​ രാജ്യങ്ങളുടെ പട്ടികയായ എക്​സപ്​ഷണൽ റെഡ്​ ലിസ്​റ്റിൽ പുതുതായി ഉൾപ്പെടുത്തിയ ഇടങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ ക്വാറൻറീൻ ഏഴുദിവസമായി മാറ്റി. ഡിസംബർ ഒന്ന്​ ​ബുധനാഴ്​ച വൈകുന്നേരം ആറ്​ മുതൽ മാറ്റം പ്രാബല്യത്തിൽ വരും.

ബോട്​സ്വാന, ഈജിപ്​ത്​, ഇസ്വാറ്റിനി, ​ലെസോത്തോ, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാബ്​വെ രാജ്യങ്ങളാണ്​ പുതുതായി അതിതീവ്ര വിഭാഗത്തിൽ ഉൾപ്പെ​ട്ടത്​. നേരത്തെയുള്ള യാത്രാ ചട്ടം പ്രകാരം ഈ വിഭാഗക്കാർക്ക്​ രണ്ടു ദിവസമാണ്​ ക്വറൻറീൻ എങ്കിലും, കോവിഡ്​ പുതുവകഭേദം റിപ്പോർട്ട്​ ചെയ്​ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ ഏഴുദിവസമായി ഉയർത്താനാണ്​ തീരുമാനം.

അതേസമയം, ഈ പട്ടികയിലുള്ള ഇന്ത്യ, ബംഗ്ലാദേശ്​, പാകിസ്​താൻ, നേപ്പാൾ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക്​ രണ്ടു ദിവസം ഹോട്ടൽ ക്വാറൻറീൻ എന്ന നിബന്ധനയിൽ മാറ്റമില്ല. പുതുതായി ഇടം നേടിയ രാജ്യങ്ങളിൽ നിന്നും വരുന്ന ഖത്തർ പൗരന്മാർക്ക്​ ഏഴു ദിവസം ഹോട്ടൽ അല്ലെങ്കിൽ ഹോം ക്വാറൻറീനിൽ കഴിയാം.

ജി.സി.സി പൗരന്മാർക്ക്​ ഏഴു ദിവസം ഹോട്ടൽ ക്വാറൻറീനും, ഖത്തർ റെസിഡൻറ്​സിന്​ രണ്ടു ദിവസ ഹോട്ടൽ ക്വാറൻറീനും അഞ്ചു ദിവസ ഹോം ക്വാറൻറീനുമാണ്​ ഏർപ്പെടുത്തിയത്​. ഈ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക്​ ഏഴുദിവസം ഹോട്ടൽ ക്വാറൻറീൻ പൂർത്തിയാക്കിയ ശേഷമേ പുറത്തിറങ്ങാൻ കഴിയൂ.

ഒമിക്രോൺ റിപ്പോർട്ട്​ ചെയ്​തതിനു പിന്നാലെയാണ്​ കൂടുതൽ ആഫ്രിക്കൻ രാജ്യങ്ങളെ എക്​സപ്​ഷണൽ റെ​ഡ്​ ലിസ്​റ്റിൽ ഉൾപ്പെടുത്തിയത്​. നേരത്തെ 10 ആയിരുന്ന ​പട്ടിക ഇപ്പോൾ 16 ആയി ഉയർന്നു.

Tags:    
News Summary - Qatar revises travel rules; Seven days quarantine for six nationalities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.