ദോഹ: നന്തി ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെകൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘ഒരു വട്ടം കൂടി’ വയനാട്ടിലെ പ്രളയബാധിതരായ വിദ്യാർഥികൾക്ക് പഠനസാമഗ്രികൾ വിതരണം ചെയ്തു. മേപ്പാടി കുന്നമ്പറ്റ എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കാണ് ബാഗ്, കുട, ലഞ്ച്ബോക്സ്, വാട്ടർബോട്ടിൽ, നോട്ട് പുസ്തകങ്ങൾ, ഡ്രോയിംഗ് ബുക്ക്, ക്രയോൺ, പേനകൾ, പെൻസിലുകൾ, സ്കെയിൽ, േസ്ലറ്റ്, പെൻസിൽ കട്ടർ, ഇറേസർ, പൗച്ച് മുതലായ അടങ്ങിയ കിറ്റ് വിതരണം ചെയ്തത്. വയനാട് ജില്ലാ പോലീസ് അസോസിയേഷെൻറ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
പി.ടി.എ പ്രസിഡൻറ് സുധീപ് അധ്യക്ഷത വഹിച്ചു. മേപ്പാടി എ.എസ്.െഎ മണി ഉദ്ഘാടനം ചെയ്തു. ജില്ലാ ക്രൈം ബ്യൂറോ എസ്.െഎയും സ്കൂൾ പൂർവ വിദ്യാർത്ഥിയുമായ ശ്രീനിവാസൻ ആദ്യ വിതരണം നടത്തി. കൂട്ടായ്മയുടെ പ്രാദേശിക ചാപ്റ്റർ ചെയർമാൻ രവി നവരാഗ് റിപ്പോർട്ട് അവതരിപ്പിച്ചു. േഗ്ലാബൽ ആക്റ്റിംഗ് ചെയർമാൻ സി.കെ സുബൈർ, കൺവീനർ രവി പുനത്തിൽ, സി.പി.ഒ അബ്ദുൽസമദ് എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ കൃഷ്ണപ്രസാദ് സ്വാഗതവും വി.കെ. മുരളീധരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.