???? ?????? ??? ????? ??? ???????? ??????

ശൈഖ് അഹ്മദ് ബിൻ ജാസിം ബിൻ മുഹമ്മദ് ആൽഥാനി അമീറിെൻറ സാമ്പത്തിക ഉപദേഷ്​ടാവ്

ദോഹ: അമീറി​െൻറ പ്രത്യേക സാമ്പത്തിക ഉപദേഷ്​ടാവായി ശൈഖ് അഹ്മദ് ബിൻ ജാസിം ബിൻ മുഹമ്മദ് ആൽഥാനിയെ  അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിയമിച്ചു. 2020ലെ അമീരി ഉത്തരവ് നമ്പർ നാല് പ്രകാരമാണ് നിയമനം. ശൈഖ് അഹ്മദ് ബിൻ ജാസിം ബിൻ മുഹമ്മദ് ആൽഥാനി 2013 മുതൽ 2019 വരെ  ഖത്തർ സാമ്പത്തിക വാണിജ്യ മന്ത്രിയായി  സേവനമനുഷ്​ടിച്ചിട്ടുണ്ട്. തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിലാകും.
Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.