‘മിഷൻ വിങ്​സ്​ ഓഫ്​ കംപാഷൻ’:  ഖത്തറിൽ നിന്ന്​ 31 പ്രവാസികൾ നാടണഞ്ഞു

ദോഹ: വിമാനടിക്കറ്റിന്​ പണമില്ലാത്തതിൻെറ പേരിൽ നാട്ടിലെത്താൻ കഴിയാത്ത അർഹരായ പ്രവാസികൾക്കായി ഗൾഫ്​ മാധ്യമവും മീഡിയവണും ഒരുക്കിയ ‘മിഷൻ വിങ്​സ്​ ഓഫ്​ കംപാഷൻ’ പദ്ധതിയിൽ ഇതുവരെ നാടണഞ്ഞത്​ ഖത്തറിൽ നിന്ന്​ 31 പേർ. പദ്ധതി വഴി അർഹരായ 31 പേർക്കാണ്​ ഇതുവരെ സൗജന്യവിമാനടിക്കറ്റ്​ നൽകിയിരിക്കുന്നത്​. രോഗികൾ, തൊഴിൽനഷ്​ടപ്പെട്ടവർ, ഓൺഅ​ൈറവൽ വിസയിൽ വന്ന്​ കുടുങ്ങിയവർ തുടങ്ങിയവർക്കാണ്​ ഇത്തരത്തിൽ ടിക്കറ്റ്​ നൽകിയിരിക്കുന്നത്​. ദോഹയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിൽ കഴിഞ്ഞ ദിവസം പദ്ധതി വഴിയുള്ള സൗജന്യവിമാനടിക്കറ്റിൽ നാലുപേരാണ്​ നാടണഞ്ഞത്​.

ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തി വിവിധ രോഗങ്ങളാല്‍ കഷ്​ടപ്പെട്ട തൃശൂർ സ്വദേശിയായ വീട്ടമ്മ, ഹൗസ് ഡ്രൈവര്‍ ജോലി നഷ്​ടപ്പെടുകയും നടുവേദനയാല്‍ കഷ്​ടപ്പെടുകയുമായിരുന്ന മലപ്പുറം സ്വദേശി, ഹൃദയശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്ന ആലപ്പുഴ സ്വദേശി, നാഡീസംബന്ധമായ അസുഖങ്ങള്‍ കാരണം വിഷമിക്കുന്ന കുന്ദംകുളം സ്വദേശി എന്നിവരാണ് ഈ നാലുപേർ. എംബസിയില്‍ നിന്നും യാത്രക്ക​ുള്ള അനുമതി ലഭിച്ച ഇവര്‍ക്ക് ടിക്കറ്റെടുക്കാനുള്ള സാമ്പത്തിക സഹായമാണ് വിങ്​സ്​ ഓഫ്​ കംപാഷൻ പദ്ധതി അധികൃതർ നേരത്തേ കൈമാറിയത്​.

ഇതിനുമുമ്പും ദോഹയിൽ നിന്ന്​ കേരളത്തിലേക്കുള്ള വിവിധ വിമാനത്താവളങ്ങളിലേക്ക്​ യാത്ര ചെയ്​തവർക്കും സൗജന്യടിക്കറ്റുകൾ നൽകിയിരുന്നു. പദ്ധതിയിൽ നേരത്തേ രജിസ്​റ്റർ ചെയ്​തവരിൽ നിന്ന്​ തെരഞ്ഞെടുക്കുന്നവർക്ക്​ തുടർ അന്വേഷണങ്ങൾ നടത്തിയാണ്​ ടിക്കറ്റിനുള്ള പണം അനുവദിക്കുന്നത്​. 
ഇതിനായി പദ്ധതിക്ക്​ കീഴ​ിൽ പ്രത്യേക കമ്മിറ്റികളും പ്രവർത്തിച്ചുവരുന്നുണ്ട്​. അടുത്ത ഘട്ടത്തിൽ കേരളത്തിലേക്കുള്ള വിവിധ വിമാനങ്ങളിലുള്ളവർക്കും സൗജന്യടിക്കറ്റുകൾ നൽകുന്നു​ണ്ട്​.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.