ദോഹ: ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിനായി പ്രവർത്തിക്കുന്ന എജ്യുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷന് ലുലു ഹൈപ്പർമാർക്കറ്റ് ഖത്തറിെൻറ നാല് മില്യൻ ഡോളർ സഹായം. 2017 മുതൽ പ്രതിവർഷം ഒരു മില്യൻ ഡോളറാണ് ഈയിനത്തിൽ ഫൗണ്ടേഷന് ലുലു നൽകുന്നത്. എജ്യുക്കേറ്റ് എ ചൈൽഡ് പദ്ധതികൾക്കായും ലുലു ഹൈപ്പർമാർക്കറ്റ് ഇതിൽ നിന്നും ധനസഹായം നൽകുന്നുണ്ട്. അരികുവൽകരിക്കപ്പെട്ടവരും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവരുമായ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
എജ്യുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷെൻറ പങ്കാളികളായി അവർക്ക് പിന്തുണ നൽകാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും സന്തോഷിക്കുന്നുവെന്നും ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് പറഞ്ഞു. സിറിയ, സോമാലിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാഭ്യാസം ലഭിക്കാത്ത മൂന്നര ലക്ഷം വരുന്ന കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിൽ എജ്യുക്കേറ്റ് എ ചൈൽഡ് ഫൗണ്ടേഷൻെറ പ്രവർത്തനം ഏറെ പ്രധാനപ്പെട്ടതാണ്.
ലുലു ഹൈപ്പർമാർക്കറ്റ് ഖത്തറിെൻറ പിന്തുണക്ക് നന്ദി അറിയിക്കുകയാണെന്നും മികച്ച വിദ്യാഭ്യാസത്തിന് പുറമേ, ദാരിദ്യ്രം, അടിസ്ഥാന സൗകര്യം, സാംസ്കാരിക പ്രശ്നങ്ങൾ, സംഘർഷം തുടങ്ങിയ പ്രതിബന്ധങ്ങളിൽ നിന്നെല്ലാം മറികടക്കാൻ കുട്ടികൾക്ക് ഈ ധനസഹായം ഉപകരിക്കുമെന്നും ഇ.എ.എ സീനിയർ എജ്യുക്കേഷൻ സ്പെഷ്യലിസ്റ്റ് ലീന അൽ ദിർഹം പറഞ്ഞു. 50ലധികം രാജ്യങ്ങളിൽ ഇ.എ.എ ഫൗണ്ടേഷെൻറ പ്രവർത്തനം വ്യാപിച്ച് കിടക്കുന്നുണ്ടെന്നും ദശലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ ഫൗണ്ടേഷന് സാധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.