???????? ?????????, ?? ??????

ഒലിവിൻ ചില്ലകളും ആർപ്പുവിളികളുമില്ലാത്ത ഓശാന

ജീവിതവീഥിയിൽ ഒരു ഓശാന കൂടെ കടന്നു പോകുന്നു,
ഒലിവിൻ ചില്ലകളും ആർപ്പുവിളികളും ഇല്ലാത്ത വിജനമായ വഴിത്താരകൾ... കല്ലും മുള്ളും മുരടും തെളിഞ്ഞുനിൽക്കുന്ന കവാടങ്ങൾ, മൂകമായ അന്തരീക്ഷം.
വിശുദ്ധവാര കർമങ്ങൾ ഇല്ലാത്ത ജീവിത ത്തിലെ ആദ്യ വിശുദ്ധവാര ആഴ്ച.
പഴമയുടെ ഓർമകൾ കൊണ്ട് ഓശാന ആചരിക്കുമ്പോൾ ഒന്നുറപ്പാണ്, ഇന്നലെ വരെ നടത്തിയ ആചാരങ്ങളിൽ നിന്നും അനുഷ്​ഠാനങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഈ ഓശാനയും വിശുദ്ധവാരവും എന്നത്.

ഇന്നതിന് ആത്മാർത്ഥതയുടെ മാനമുണ്ട്, പ്രാർത്ഥനയുടെ ചൈതന്യമുണ്ട്, ആത്മാവിൻെറ ദാഹമുണ്ട്. ജറുസലത്തേക്ക് പടികടന്നു വരുന്ന ദിവ്യരക്ഷിതാവിന്, നാളെ എൻെറയും നിൻെറയും ജീവൻെറ വിലയായ അവൻെറ രക്തത്തുള്ളിയിൽ അലിഞ്ഞു ചേരാൻ ഒരു തുള്ളി വിയർപ്പ് നാം കാത്തുവെച്ചിട്ടുണ്ട്.ദേവാലയത്തിൻെറ സക്രാരി അങ്ങകലെയാകുമ്പോൾ ഇങ്ങിവിടെ നമ്മുടെ ഹൃദയത്തിൽ ഒരു സക്രാരി ഒരുങ്ങുന്നുണ്ട്.

ആശയുടെ, പ്രതീക്ഷയുടെ പ്രത്യാശയുടെ കിരണങ്ങൾ കൊണ്ട് നാം അതിനെ പൊതിയുന്നുണ്ട്,
പൊതിയപ്പെട്ട ആ സക്രാരിയിൽ അവൻ എന്നും വസിച്ചിരുന്നെങ്കിൽ എന്ന് ആത്മനാ ചിന്തിക്കാൻ ഈ കൊറോണ കാലഘട്ടം അവസരവും തരുന്നുണ്ട്.ആഘോഷങ്ങൾക്ക് അടിമപ്പെടാത്ത ആത്മീയതയുടെ നിറവിൽ നിന്ന് നമുക്ക് ഓശാന പാടാം.വിശുദ്ധ വാരത്തിൻെറ മംഗളങ്ങൾ, പ്രാർത്ഥനകൾ...

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.