തടസ്സങ്ങളില്ലാതെ വിദ്യാലയങ്ങളിൽ വിദൂര വിദ്യാഭ്യാസം

ദോഹ: കോവിഡ് 19ൻെറ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങളിൽ നടക്കുന്ന വിദൂരവിദ്യാഭ്യാസം തടസ്സങ്ങളില്ലാതെ മുന്നോട്ടു പോകുന്നു. രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദൂര വിദ്യാഭ്യാസ പരിപാടിക്കായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അടിസ്ഥാന സൗകര്യങ്ങളിൽ പിന്തുണ നൽകും. കോവിഡ് പ്രതിരോധ ഭാഗമായി രാജ്യത്തെ എല്ലാ സര്‍ക്കാര്‍ വിദ്യാഭ ്യാസ സ്ഥാപനങ്ങളിലും ഈ മാസം 22 മുതല്‍ വിദൂര വിദ്യാഭ്യാസ പരിപാടി ആരംഭിച്ചിരുന്നു. സ്വകാര്യ വിദ്യാലയങ്ങളില്‍ ഭൂര ിപക്ഷവും വിദൂര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള അപേക്ഷകള്‍ നൽകിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രാ ലയത്തിലെ സ്വകാര്യ വിദ്യാലയ വിഭാഗം അസിസ്റ്റൻറ്​ അണ്ടര്‍ സെക്രട്ടറി ഉമര്‍ അബ്​ദുല്‍ അസീസ് അല്‍ നമ പറഞ്ഞു.

സ ്വകാര്യ വിദ്യാഭ്യാലയങ്ങള്‍ക്ക് ഉള്‍പ്പെടെ വിദൂര വിദ്യാഭ്യസ പദ്ധതി തീര്‍ത്തും പുതിയ സംഗതിയല്ല. അവര്‍ക്കു മുന്നില്‍ വലിയ തടസ്സങ്ങളൊന്നും നിലവിലില്ല. വിദൂര വിദ്യാഭ്യാസ പദ്ധതി ആരംഭിക്കാനുള്ള സാങ്കേതിക സൗകര്യങ്ങളുടെയും തയ്യാറെടുപ്പുകളുടെയും കാര്യത്തില്‍ പല വിദ്യാലയങ്ങൾ തമ്മിലും സര്‍ക്കാര്‍ വിദ്യാലയങ്ങൾ തമ്മിലും വ്യത്യാസങ്ങളുണ്ട്. എങ്കിലും ഭൂരിപക്ഷം വിദ്യാലയങ്ങള്‍ക്കും സാങ്കേതിക തടസ്സങ്ങളില്ല. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ആദ്യ ആഴ്ചയിലെ വിദൂര വിദ്യാഭ്യാസ നടപടികള്‍ വലിയ ബുദ്ധിമുട്ടില്ലാതെയാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. നിരവധി വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് 19 പടരുന്നതിനും സ്കൂളുകള്‍ നിര്‍ത്തുന്നതിനും മുമ്പ് നടത്തിയ യോഗത്തില്‍ വിദൂര വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കാന്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തങ്ങളുടെ സന്നദ്ധത അറിയിച്ചിരുന്നു. യോഗത്തില്‍ വിദൂര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാനായിരുന്നില്ല നിര്‍ദ്ദേശം നൽകിയിരുന്നത്. പകരം അത്തരം പദ്ധതി തയ്യാറാക്കാനായിരുന്നു ആദ്യം നിർദേശം നൽകിയത്​. വിദൂര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാന്‍ ഏതൊക്കെ വിദ്യാലയങ്ങള്‍ക്കാണ് പിന്തുണ ആവശ്യമുള്ളതെന്ന് യോഗത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. രാജ്യത്ത് 322 സ്വകാര്യ സ്കൂളുകളും കിൻറര്‍ഗാര്‍ട്ടനുകളുമാണുള്ളത്.

അവയില്‍ 24 വ്യത്യസ്ത പഠന പദ്ധതികളാണ് നടപ്പാക്കുന്നത്. എന്നാല്‍ പൊതുവിദ്യാലയങ്ങള്‍ ഒരേ പഠന പദ്ധതിയാണ് നടപ്പാക്കുന്നത്. പ്രാഥമിക വിദ്യാലയങ്ങളില്‍ കൂടുതല്‍ എളുപ്പമായ തരത്തില്‍ പദ്ധതി നടപ്പാക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയം വിദ്യാലയങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമായ ബദലുകളിലൂടെ ഖത്തറിലെ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാനാണ് മന്ത്രാലയം ലക്ഷ്യമാക്കുന്നത്. എല്ലാ സ്വകാര്യ വിദ്യാലയങ്ങള്‍ക്കും തങ്ങളുടേതായ വിദ്യാഭ്യാസ സമ്പ്രദായവും അതിന്​ അനുസരിച്ചുള്ള വിദൂര വിദ്യാഭ്യാസ പദ്ധതിയുമുണ്ടാകും. വ്യത്യസ്തമായ സാങ്കേതിക സൗകര്യങ്ങളുമായിരിക്കും ഓരോ സ്കൂളിനുമുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക ഉത്തരവാദിത്വത്തിനാണ് പ്രാധാന്യമെന്ന് കരുതുന്ന ഇന്ത്യന്‍ പാഠ്യപദ്ധതിയുള്ള വിദ്യാലയങ്ങള്‍ ഇക്കാര്യത്തിൽ മുന്നിട്ട്​​ നിൽക്കുന്നു. എല്ലാവര്‍ക്കും ലഭ്യമായ വിദ്യാഭ്യാസ സൗകര്യങ്ങളില്‍ നിന്നും പ്രയോജനം ലഭ്യമാക്കുകയും വിഷ്വല്‍ പാഠങ്ങളും ഗൃഹപാഠങ്ങളും നൽകാനും സംയോജിതവും സൗജന്യവുമായ പ്ലാറ്റ്ഫോം സജീവമാക്കുകയും ഇന്ത്യൻ സ്​കൂളുകൾ ചെയ്തിട്ടുണ്ട്​. രണ്ടുതരത്തില്‍ വിദൂര വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കുന്ന സ്കൂളുകളാണുള്ളത്​. അവയിലൊന്ന് വിദ്യാര്‍ഥികള്‍ ആസ്വദിച്ചുകൊണ്ട് അധ്യാപകരുമായി നേരിട്ട് സംവദിക്കുന്ന തരത്തിലുള്ളതാണ്​.

പാഠത്തിൻെറ ഭാഗമായി ഗൃഹപാഠം ഉള്‍പ്പെടെ ഇവിടെയുണ്ടാകും. രണ്ടാമത്തെ പദ്ധതിയില്‍ വീഡിയോ പാഠങ്ങള്‍ അപ്​ലോഡ്​ ചെയ്യുകയും ഗൃഹപാഠവും ആവശ്യമായ ലിങ്കുകളും സ്കൂള്‍ തന്നെ നൽകുകയും ചെയ്യുന്നതുമാണ്. ചില വിദ്യാലയങ്ങള്‍ നേരിട്ടു സംവദിക്കുന്നതിനും മറ്റുകാര്യങ്ങള്‍ ചെയ്യുന്നതിനും ഊന്നല്‍ നൽകുന്നു. മറ്റു ചില സ്​ഥാപനങ്ങൾ പ്രത്യേക സമയത്തു മാത്രം അധ്യാപരുമായി സംവദിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. രണ്ടായാലും കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ ശ്രദ്ധ ചെലുത്തണം. മാത്രമല്ല സ്കൂളുകളുമായി ബന്ധപ്പെടുകയും കുട്ടികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അക്കാര്യം അറിയിക്കുകയും വേണം. ആവശ്യമായ പരിഹാര നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കണം. വിദൂര വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നുള്ള സഹകരണമാണ് ആവശ്യം. പദ്ധതി നടപ്പാക്കുമ്പോള്‍ വിദ്യാര്‍ഥികളും അധ്യാപകരും പൂര്‍ണമായും അതുമായി ഇഴുകിച്ചേരുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.