ദോഹ: ഭരണവികസന, തൊഴിൽ-സാമൂഹിക മന്ത്രാലയത്തിെൻറ കോർപറേറ്റ് സാമൂഹിക പ്രതിബദ്ധ ത (സി.എസ്.ആർ) പുരസ്കാരങ്ങൾ വിതരണം ചെയ്തു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമാ യ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ തൊഴിൽ-സാമൂഹിക മന്ത്രി യൂസുഫ് ബിൻ മുഹമ്മദ് അൽ ഉഥ്മാൻ ഫഖ്റു സി.എസ്.ആർ അവാർഡ് വിജയികളായ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പുരസ്കാരം സമ്മാനിച്ചു.
ചടങ്ങിൽ ദാർ അൽ ശർഖ് ഗ്രൂപ് വൈസ് ചെയർമാൻ ഡോ. ഖാലിദ് ബിൻ ഥാനി ബിൻ അബ്ദുല്ല ആൽഥാനി പങ്കെടുത്തു. ദാർ അൽ ശർഖ് പ്രതിവർഷം സംഘടിപ്പിക്കുന്ന സി.എസ്.ആർ 2019 അവാർഡ് വിജയികളായ 10 കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് പുരസ്കാരം നൽകിയത്. സാമൂഹിക പ്രതിബദ്ധത മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവർക്കുള്ള പ്രശംസയും േപ്രാത്സാഹനവുമാണ് സമ്മാനങ്ങളെന്ന് സി.എസ്.ആർ കമ്മിറ്റി ചെയർമാൻ ഡോ. ഥാനി ബിൻ അലി ആൽഥാനി പറഞ്ഞു. സാമൂഹിക ഉത്തരവാദിത്തങ്ങളെയും അവ സമൂഹത്തിലുണ്ടാക്കുന്ന ചലനങ്ങളും സംബന്ധിച്ച് ബോധവത്കരണവും അറിവും പ്രചരിപ്പിക്കുകയാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യമെന്നും ഡോ. ഥാനി ബിൻ അലി ആൽഥാനി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.