രോഗികൾക്കായി പാട്ടുംപാടി

ദോഹ: വേണ്ടി വന്നാൽ രോഗികൾക്കായി പാട്ടുപാടാനും ഹമദിലെ വളണ്ടിയർമാർ സജ്ജം. രോഗികൾക്ക്​​ കൂടുതൽ സൗകര്യങ്ങളു ം സേവനങ്ങളും ലഭിക്കാനായി ഹമദ്​ മെഡിക്കൽ കോർപറേഷൻ വിവിധ പരിപാടികളുമായി രംഗത്ത്​. വിവിധ പ്രവാസി സമൂഹങ്ങൾക്കായ ുള്ള പദ്ധതി വഴിയും രോഗികളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ വഴിയുമാണിത്​. ഇതിനായി ആശുപത്രിയുടെ വളണ്ടിയർമാർക് ക്​ പ്രത്യേകപരിശീലനവും നൽകുന്നുണ്ട്​. രോഗികൾക്കും ബന്ധുക്കൾക്കും വൈകാരികമായ പിന്തുണയും മാർഗനിർദേശങ്ങളും വിവിധ ​വഴികളിലൂടെ ലഭ്യമാക്കുകയാണ്​ ലക്ഷ്യം. ഹമദ്​ ജനറൽ ആശുപത്രിയിലെ കമ്മ്യൂണിറ്റി വിഭാഗത്തി​​​െൻറയും പേഷ്യൻറ്​ എൻഗേജ്​മ​​െൻറ്​ വിഭാഗത്തി​​​െൻറയും ഒാഫിസുകളിൽ ​ഇത്തരം സേവനങ്ങൾ ലഭിക്കാനായി രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ബന്ധപ്പെടാം. ഫീമെയിൽ ഒൗട്ട്​പേഷ്യൻറ്​ വിഭാഗത്തിലാണ്​ ഇൗ ഒാഫീസുകൾ പ്രവർത്തിക്കുന്നത്​.

ഇക്കാര്യങ്ങൾ തങ്ങൾ കൂടുതൽ പ്രോൽസാഹിപ്പിക്കുകയാണെന്ന്​ ഇൗ വിഭാഗങ്ങളുടെ എക്​സിക്യുട്ടീവ്​ ഡയറക്​ടർ മെയ്​ത അൽ ബുഅനൈൻ പറഞ്ഞു. ഗുണമേൻമയുള്ള ആരോഗ്യം രോഗികളുടെ ആശുപത്രിയുമായി ബന്ധപ്പെട്ട നല്ല അഭിപ്രായവുമായി ബന്ധ​െപ്പട്ട്​ കിടക്കുന്ന കാര്യമാണ്​. രോഗികൾക്കും ബന്ധുക്കൾക്കും ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ എല്ലാ വഴികളും തേടുമെന്ന്​ അവർ പറഞ്ഞു. രോഗികൾക്കുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി ആദ്യം അവർക്ക്​ പറയാനുള്ള കാര്യങ്ങളും അവർ ആശുപത്രിയിൽ നിന്ന്​ പ്രതീക്ഷിക്കുന്ന സേവനങ്ങൾ സംബന്ധിച്ചും വിശദമായി കേൾക്കും.​ പിന്നീട്​ ഇത്തരം കാര്യങ്ങൾ ചെയ്​തുകൊടുക്കും. ഇങ്ങനെ വന്നാൽ രോഗികളും ആശുപത്രിയും തമ്മിലുള്ള മാനസിക അടുപ്പം വർധിക്കും. രോഗികളിൽ നിന്ന്​ ഒറ്റ പരാതി പോലും ഇല്ലാത്ത രൂപത്തിൽ ആശുപത്രിയെ മാറ്റുകയാണ്​ ലക്ഷ്യം. ഹമദ്​ മെഡിക്കൽ കോർപറേഷനിൽ 500 വളണ്ടിയർമാർ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​.

ഇവർ വഴിയാണ്​ കമ്മ്യൂണിറ്റി വിഭാഗവുമായി ബന്ധ​െപ്പട്ട സേവനങ്ങൾ രോഗികൾക്കും കുടുംബങ്ങൾക്കും എത്തിക്കുന്നത്​. ഇൻഫെക്ഷൻ നിയന്ത്രിക്കൽ, തീപിടുത്തം, പരിസ്​ഥിതി കാര്യങ്ങൾ, വൃത്തി, സുരക്ഷ, ആശുപത്രിയുടെ ചിട്ടവട്ടങ്ങൾ തുടങ്ങിയവ സംബന്ധിച്ചും ഇൗ വളണ്ടിയർമാർക്ക്​ പരിശീലനം നൽകും. രോഗികളായ കുട്ടികൾക്ക്​ കഥകൾ പറഞ്ഞുകൊടുക്കുക, വീൽചെയർ പോലുള്ള ഉപകരണങ്ങൾ ആവശ്യമുള്ളവർക്ക്​ എത്തിച്ചുകൊടുക്കൽ, ആശുപത്രി വിടുന്ന രോഗികൾക്ക്​ മറ്റ്​ സൗകര്യങ്ങൾ ചെയ്​തുകൊടുക്കൽ തുടങ്ങിയ കാര്യങ്ങളും വളണ്ടിയർമാർ ചെയ്യും. വിവിധ വിശേഷദിവസങ്ങളിൽ വളണ്ടിയർമാർ ആശുപത്രിയിലും പരിസരങ്ങളിലും വിവിധ പരിപാടികൾ നടത്തും. ഖത്തർ ദേശീയ ദിനം, കായിക ദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ഇവർ ഒരുക്കങ്ങൾ നടത്തും. ആർക്കെങ്കിലും വളണ്ടിയർ ആകാൻ ആഗ്രഹമുണ്ടെങ്കിൽ ഒാഫിസിൽ എത്തി പേരുകൾ രജിസ്​റ്റർ ചെയ്യാം.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.