റിയൽ എസ്​റ്റേറ്റ്​ ഇടപാടിൽ വൻവർധനവ്​

ദോ​ഹ: ഡി​സം​ബ​ര്‍ ഒമ്പതു മു​ത​ല്‍ പ​തി​മൂ​ന്ന് വ​രെയുള്ള ദിവസങ്ങളിൽ ഖ​ത്ത​റി​​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നടന്നത്​ 214 മി​ല്യ​ണി​ല​ധി​കം റി​യാ​ലി​​​​െൻറ റി​യ​ല്‍എ​സ്​റ്റേ​റ്റ് ഇ​ട​പാ​ടു​ക​ള്‍. നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​ത്തി​ലെ വ​സ്തു​ക്ക​ച്ച​വ​ട ര​ജി​സ്ട്രേ​ഷ​ന്‍ വ​കു​പ്പാണ്​ ഇക്കാര്യം അറിയിച്ചത്​. ഒ​ഴി​ഞ്ഞ ഭൂ​മി, പാ​ര്‍പ്പി​ട യൂ​ണി​റ്റു​ക​ള്‍, ഗാ​ര്‍ഹി​ക കെ​ട്ടി​ട​ങ്ങ​ള്‍, റ​സി​ഡ​ന്‍ഷ്യ​ല്‍ കോം​പ്ല​ക്സ്, വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ള്‍, കൊ​ട്ടാ​രം എ​ന്നി​വ​യി​ലാ​യി 214,603,830 റി​യാ​ലി​​​​െൻറ ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ന്ന​ത്. ദോ​ഹ, ഉം​സ​ലാ​ല്‍, അ​ല്‍ഖോ​ര്‍, അ​ല്‍ദ​ഖീ​റ, അ​ല്‍റ​യ്യാ​ന്‍, അ​ല്‍ദാ​യേ​ന്‍, അ​ല്‍വ​ഖ്റ, അ​ല്‍ശ​മാ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലായിരുന്നു കൂ​ടു​ത​ല്‍ ഇ​ട​പാ​ടു​ക​ളും.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.