ദോഹ: കണ്ണൂർ യുണൈറ്റഡ് വെൽഫെയർ അസോസിയേഷൻ ഖത്തറിലെ മലയാളികൾക്കായി നടത്തിയ കവി താരചനമത്സരത്തിൽ അനിതശ്രീനാഥിെൻറ ‘വാൻഗോഗ്’ പുരസ്കാരം നേടി. തൻസീം കുറ്റ്യാടി, മാധവിക്കുട്ടി, ദർശന രാജേഷ് എന്നിവരടങ്ങിയ ജഡ്ജിങ് പാനൽ തിരഞ്ഞെടുത്ത ഏഴു മികച്ച കവിതകളിൽനിന്ന് ഗാനരചയിതാവും കവിയുമായ വയലാർ ശരത്ചന്ദ്രവർമയാണ് സമ്മാനാർഹമായ രചന തിരഞ്ഞെടുത്തത്. 5001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഡിസംബർ 21ന് വൈകുന്നേരം ഇന്ത്യൻ കൾച്ചർ സെൻററിലെ അശോകഹാളിൽ നടക്കുന്ന ‘വയലാർ ഋതുഭേദങ്ങളുടെ രാജശിൽപി’ പരിപാടിയിൽ വയലാർ ശരത്ചന്ദ്ര വർമ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.