ദോഹ: ഖത്തർ യൂനിവേഴ്സിറ്റിയിലെ പെൺകുട്ടികൾ ആരംഭിച്ച ഷജർഹ കാമ്പയിന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ പിന്തുണ. കാമ്പയിനുമായി ബന്ധപ്പെട്ട പരിപാടിയിൽ മന്ത്രാലയത്തിൽ നിന്നുള്ള പബ്ലിക് വർക്സ് ഡിപ്പാർട്ട്മെൻറ് പങ്കെടുത്തു. പുതുതലമുറക്ക് ചെടി നട്ടുവളർത്തുന്നതുമായി ബന്ധപ്പെട്ട സംസ്കാരം വളർത്തിയെടുക്കുകയെന്ന ലക്ഷ്യം വെച്ചാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. കാലാവസ്ഥയിൽ മരങ്ങളുടെ പ്രധാന്യവും ഉപകാരവും പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കലും കാമ്പയിനിലൂടെ വിദ്യാർഥികൾ ലക്ഷ്യം വെക്കുന്നു. ഖത്തർ നാഷണൽ വിഷൻ 2030െൻറ ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കുന്നതിെൻറ ഭാഗമായാണിത്. പരിപാടിയിൽ പബ്ലിക് പാർക്സ് ഡിപ്പാർട്ട്മെൻറിലെ ഹോം അഗ്രികൾച്ചറൽ േപ്രാഗ്രാം മേധാവിയും ജീവശാസ്ത്ര മേഖലയിലെ അഗ്രഗണ്യയുമായ മർയം അൽ ദോസരി സംസാരിച്ചു. പരിസ്ഥിതി സംബന്ധിച്ച ഇത്തരം കാമ്പയിനുകളുടെ പ്രാധാന്യം അവർ വിശദീകരിച്ചു. രാജ്യത്തെ വിവിധ പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.