ദോഹ: സംസ്‌കൃതി കുടുംബ സംഗമം കെ.വി.അബ്ദുൽഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാമൂഹികപരിഷ്‌കർത്താക്കൾ ഉഴുതുമറിച്ചിട്ട കേരളത്തിെൻറ മണ്ണിലെ നവോത്ഥാന മൂല്യങ്ങൾ തച്ചു തകർക്കാൻ സംഘപരിവാർ ശ്രമങ്ങൾക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രളയം തീർത്ത ദുരിതങ്ങളെ കേരളം നേരിടും. നവ കേരളം സൃഷ്ടിക്കാനാണു സർക്കാർ ശ്രമിക്കുന്നത്. അതിനു എല്ലാ മലയാളികളുടെയും പിന്തുണ ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്‌കൃതി വൈസ് പ്രസിഡൻറ് ഒമർ ബാനിഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിജയകുമാർ സ്വാഗതവും ട്രഷറർ യു.ടി.പി സന്തോഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.