24 രാജ്യങ്ങളിൽ നിന്ന്​ 219 പ്രദർശകർ; മിലിപോൾ ഇന്ന്​ മുതൽ

ദോഹ: ആഭ്യന്തര സുരക്ഷാ മേഖലയിൽ ഖത്തർ സംഘടിപ്പിക്കുന്ന 12ാമത് മിലിപോൾ അന്താരാഷ്്ട്ര പ്രദർശനത്തിന്​ തിങ്കളാഴ്​ച തുടക്കമാകും.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മേൽനോട്ടത്തിൽ ദോഹ എക്സിബിഷൻ ആൻറ്​ കൺവെൻഷൻ സ​​െൻററിൽ നടക്കുന്ന മില​ിപോൾ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ്​ അബ്​ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി ഉദ്​ഘാടനം ചെയ്യുമെന്ന്​ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 24 രാജ്യങ്ങളിൽ നിന്ന്​ 219 പ്രദർശകരാണ്​ ഇൗ വർഷത്തെ മിലിപോളിലുണ്ടാകുക. ഇന്ത്യ അടക്കം ഏഴ്​ രാജ്യങ്ങൾ ഇൗ വർഷം പുതുതായി എത്തുന്നുണ്ട്​്.

ഖത്തറിലെ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിൽ 30 ശതമാനം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്​. സൈബർ സുരക്ഷയും വെല്ലുവിളികളും, സുപ്രധാന കായിക മേളകളുടെ സുരക്ഷ തുടങ്ങിയവയാണ്​ മിലിപോളിൽ പ്രധാനമായും ചർച്ച ചെയ്യുക. സുരക്ഷാ മേഖലയിലെ വിദഗ്​ധർ വിവിധ സെമിനാറുകളിൽ സംബന്ധിക്കും. മിലിപോൾ ഖത്തർ കമ്മിറ്റി പ്രസിഡൻറ്​ മേജർ ജനറൽ നാസർ ബിൻ ഫഹദ്​ ആൽഥാനി, മിലിപോൾ ഇവൻറ്​സ്​ ഡയറക്​ടർ മൈക്കൽ വെതർസീഡ്​, മിലിപോൾ ഖത്തർ കമ്മിറ്റി അംഗങ്ങളായ ബ്രിഗേഡിയർ സൗദ്​ റാശിദ്​ അൽ ഷാഫി, ലെഫ്​റ്റനൻറ്​ കേണൽ നാസർ അൽ ഉതൈബി എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.