സ്‌കിൽസ് ഡെവലപ്മെൻറ്​ സെൻറർ കരാട്ടെ അവാർഡ്

ദോഹ: സ്‌കിൽസ് ഡെവലപ്മ​​​െൻറ്​ സ​​​െൻറർ കരാട്ടെ ബെൽറ്റ് അവാർഡ് ചടങ്ങ്​ സംഘടിപ്പിച്ചു. ബ്ലാക്ക്, ബ്രൗൺ, ബ്ലൂ, ഗ്രീൻ, ഓറഞ്ച്, യെല്ലോ വിഭാഗങ്ങളിലായി മുന്നൂറിലധികം കുട്ടികൾ പങ്കെടുത്തു. ആഭ്യന്തര മന്ത്രാലയം ഖത്തർ പൊലീസ് സ്പോർട്സ് ഫെഡറേഷൻ തലവൻ ഫസ്​റ്റ്​ ലെഫ്റ്റനൻറ്​ അബ്​ദുല്ല ഖാമിസ് അൽ ഹമദ് മുഖ്യാതിഥി ആയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ ഓഫീസർ ലെഫ്റ്റനൻറ്​ ഹമദ് അലി അൽ മാരി, കമ്മ്യൂണിറ്റി റീച്ച് ഔട്ട് ഓഫീസ് കോർഡിനേറ്റർ ഫൈസൽ അൽ ഹുദവി, ഇന്ത്യൻ എംബസി തേർഡ് സെക്രട്ടറി എം.ഡി അലി, എസ്.ഡി.സി മാനേജിങ്ങ് ഡയറക്ടർ പി.എൻ ബാബുരാജൻ, ഡയറക്ടർ എ. കെ. ജലീൽ, കരാട്ടെ വിഭാഗം മേധാവി സെൻസായ് ഷിഹാബുദീൻ തുടങ്ങിയവർ സംബന്ധിച്ചു. സ്‌കിൽസ് സ​​​െൻറർ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന്​ ന്യൂ സലാത്ത ബ്രാഞ്ചിൽ അത്യാധുനിക രീതിയിൽ ജാപ്പനീസ് കരാട്ടെ ഡോജോയുടെ മാതൃകയിൽ നിർമിച്ച പുതിയ ബ്ലോക്ക്​ ഫസ്​റ്റ്​ ലെഫ്റ്റനൻറ്​ അബ്​ദുല്ല ഖാമിസ് അൽ ഹമദ് ഉദ്​ഘാടനം ചെയ്​തു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.