ദോഹ: ഖത്തര്‍ ചാരിറ്റി ബ്രാഞ്ചായ ഫ്രണ്ട്സ് കള്‍ച്ചറല്‍ സെൻറര്‍ സംഘടിപ്പിച്ച ഏഷ്യന്‍ സ്‌കൂള്‍ ഫിയസ്റ്റക്ക് അൽ അഹ്ലി സ്പോർട്സ് ക്ലബിൽ വർണാഭ തുടക്കം. വ്യാഴാഴ്ച വൈകുന്നേരം സീനിയർ വിഭാഗം കഥാപ്രസംഗ മത്സരത്തോടെയാണ് പരിപാടി തുടങ്ങിയത്. ഖത്തറിലെ 20ൽ അധികം സ്‌കൂളുകളില്‍ നിന്ന് രണ്ടായിരത്തില്‍ അധികം വിദ്യാര്‍ഥികളാണ് വിവിധ മത്സരങ്ങളിലായി പങ്കെടുക്കുന്നത്. കലാ മത്സരങ്ങള്‍ നവംബര്‍ രണ്ടു വരെ നീളും. കിഡ്സ് (കെ.ജി.ഒന്ന് & രണ്ട്), സബ് ജൂനിയര്‍ (ഗ്രേഡ് ഒന്ന്, രണ്ട്), ജൂനിയര്‍ (ഗ്രേഡ് മൂന്ന്, നാല്, അഞ്ച്), പ്രീ-സീനിയര്‍ (ആറ്, ഏഴ്, എട്ട്), സീനിയര്‍ (ഗ്രേഡ് ഒന്‍പത്, പത്ത്, 11, 12) എന്നീ വിഭാഗങ്ങളിലായി 27 ഇനങ്ങളിലായാണ് മത്സരം.
നവംബര്‍ രണ്ടിന് നടക്കുന്ന കെ.ജി, സബ് ജൂനിയര്‍ വിഭാഗത്തിലേക്കുള്ള മത്സരങ്ങളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒക്ടോബർ 30 വരെ നടത്താമെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരാര്‍ഥികള്‍ മത്സരം തുടങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പായി വേദിയില്‍ എത്തണമെന്നും സംഘാടകര്‍ അറിയിച്ചു. നവംബര്‍ 2ന് നടക്കുന്ന കിഡ്‌സ്, സബ്ജൂനിയര്‍ കാറ്റഗറി ഓണ്‍ലൈന്‍ രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 55402673, 66233733, 55643799, 66787007 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം. ഇന്ത്യ, പാക്കിസ്താന്‍, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് സമൂഹങ്ങളില്‍ നിന്നുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഫിയസ്റ്റയില്‍ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.