ദോഹ: അൽമീര കൺസ്യൂമർ ഗുഡ്സ് കമ്പനിയിൽ തുർക്കിഷ് ഫെസ്റ്റിവെലിന് തുടക്കമായി. നവംബർ ആറ് വരെ നീളുന്ന ഫെസ്റ്റിവെലിൽ 500 തുർക്കിഷ് ഉൽപന്നങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് അൽ മീര എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൽ ബദ്ർ പറഞ്ഞു. ഭക്ഷ്യ വിഭവങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്േട്രാണിക്സ് തുടങ്ങിയവയെല്ലാം ഫെസ്റ്റിവെലിൽ ഉണ്ട്്.
തുർക്കിഷ് ഫെസ്റ്റിവെലിന് പിന്നാലെ ഇന്ത്യൻ, ഫിലിപ്പൈൻസ് ഫെസ്റ്റിവെലുകളും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹയാത്ത് പ്ലാസയിലെ അൽ മീരയിൽ ഖത്തറിലെ തുർക്കി അംബാസഡർ ഫിക്റെത്ത് ഒസെർ ആണ് ഉദ്ഘാടനം ചെയ്തത്. അൽ മീര ചെയർമാൻ ശൈഖ് ഥാനി ബിൻ താമെർ ബിൻ മുഹമ്മദ് ആൽ ഥാനി, ഇക്കോണമി ആൻറ് കൊമേഴ്സ് മന്ത്രാലയത്തിലെ സപ്ലൈ ഡിപ്പാർട്ട്മെൻറ് ഡയറക്ടറ അബ്ദുല്ല ബിൻ ഖലീഫ അൽ കുവാരി, അൽ മീര സി.ഇ.ഒ ദിദിയർ കാസ്റ്റിങ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.