ഖത്തർ പബ്ലിക് പ്രോസിക്യൂഷന്റെ പുതിയ ഓൺലൈൻ ലേലം ഈ ആഴ്ച; ആഡംബര വസ്തുക്കൾ സ്വന്തമാക്കാൻ അവസരം

ദോ​ഹ: ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളും വാ​ച്ചു​ക​ളും മ​റ്റ് അ​പൂ​ർ​വ ശേ​ഖ​ര​ങ്ങ​ളും ഓ​ൺ​ലൈ​ൻ ലേ​ല​ത്തി​ലൂ​ടെ സ്വ​ന്ത​മാ​ക്കാം. ഖ​ത്ത​ർ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നും സു​പ്രീം ജു​ഡീ​ഷ്യ​റി കൗ​ൺ​സി​ലും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ൺ​ലൈ​ൻ ലേ​ലം ഈ ​ആ​ഴ്ച ന​ട​ക്കും. സു​പ്രീം ജു​ഡീ​ഷ്യ​റി കൗ​ൺ​സി​ലി​ന്റെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ 'കോ​ർ​ട്ട് മ​സാ​ദ​ത്' വ​ഴി​യാ​ണ് ലേ​ലം ന​ട​ക്കു​ക്കു​ക. പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ വി​ല​പി​ടി​പ്പു​ള്ള വാ​ച്ചു​ക​ളും ക​ള​ക്ട​ബി​ൾ​സു​ക​ളു​ടെ​യും ലേ​ലം ആ​ഗ​സ്റ്റ് 18 ചൊ​വ്വാ​ഴ്ച 4 മു​ത​ൽ 7 വ​രെ ന​ട​ക്കും.

ആ​ഡം​ബ​ര ബ്രാ​ൻ​ഡു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളും ബൈ​ക്കു​ക​ളു​ടെ​യും ലേ​ലം ആ​ഗ​സ്റ്റ് 19 ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 4 മു​ത​ൽ 7 വ​രെ ന​ട​ക്കും. ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ആ​പ്പ് സ്റ്റോ​റി​ലും, ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ലും ല​ഭ്യ​മാ​യ കോ​ർ​ട്ട് മ​സാ​ദ​ത് ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്. ആ​പ്പി​ലൂ​ടെ വ​സ്തു​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നും ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നും സാ​ധി​ക്കും.

Tags:    
News Summary - Qatar Public Prosecution's new online auction this week; Opportunity to own luxury items

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.