തുനീഷ്യക്കുള്ള ഖത്തറി​‍െൻറ മെഡിക്കൽ സഹായങ്ങളുമായി വിമാനം തുനീഷ്യയിലെത്തിയപ്പോൾ 

തുനീഷ്യക്ക്​ ആശുപത്രിയൊരുക്കി ഖത്തർ

ദോഹ: കോവിഡ​ിനെതിരായ പോരാട്ടത്തിൽ തുനീഷ്യക്ക്​ ഖത്തറി​‍െൻറ വക 200 കിടക്കകളും 100 വെൻറിലേറ്റർ സംവിധാനങ്ങളുമായി വിശാലമായ ഫീൽഡ്​ ഹോസ്​പിറ്റൽ.

ഖത്തർ അമീർ ശൈഖ്​ തമിം ബിൻ ഹമദ്​ ആൽഥാനിയുടെ പ്രത്യേക നിർദേശ പ്രകാരം ആശുപത്രിക്കുള്ള മുഴുവൻ സജ്ജീകരണങ്ങളുമായി ദോഹയിൽ നിന്നും വ്യോമ സേനയുടെ രണ്ട്​ വിമാനങ്ങൾ തുനീഷ്യയിലെത്തി.

ആശുപത്രിക്കാവശ്യമായ മുഴുവൻ സജ്​ജീകരണങ്ങളുമായാണ്​ വിമാനങ്ങൾ പറന്നിറങ്ങിയത്​. ഇതിനു പുറമെ മരുന്നുകളും ഉൾപ്പെടുന്നു.

കോവിഡ്​ മഹാമാരിയിൽ വലയുന്ന രാജ്യങ്ങളോട്​ ഐക്യപ്പെടുക, അവർക്ക്​ വേണ്ട സഹായമെത്തിക്കുക എന്ന തീരുമാനത്തി​‍െൻറ ഭാഗമായാണ്​ തുനീഷ്യക്ക്​ ഖത്തറി​‍െൻറ സഹായം. കഴിഞ്ഞ ദിവസം ഖത്തർ അംബാസഡർ സാദ്​ നസിർ ഹമിദിയും, ​തുനീഷ്യൻ പ്രധാനമന്ത്രി ഹി​ഷം മെഷിഷിയും കൂടിക്കാഴ്​ച നടത്തിയിരുന്നു.

Tags:    
News Summary - Qatar prepares hospital for Tunisia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.