തലമുറകളെ കൂട്ടിയിണക്കാൻ ഖത്തർ ദേശീയ മ്യൂസിയം

ദോഹ: വാസ്​തുശിൽപ ചാരുതയാൽ ആഗോള ശ്രദ്ധ നേടിയ ഖത്തർ ദേശീയ മ്യൂസിയം ദേശീയദിനത്തോട്​ അനുബന്ധിച്ച്​ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുമെന്ന് ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തി​​​െൻറ ഭൂതകാലത്തെയും വർത്തമാന കാലത്തെയും ബന്ധിപ്പിക്കുന്ന ദേശീയ മ്യൂസിയം, ലോക സാംസ്​കാരിക ഹബ്ബായി മാറുന്ന ഖത്തറി​​െൻറ സാംസ്​കാരിക പദ്ധതികളിൽ ഏറെ പ്രധാനപ്പെട്ടതായാണ് വിലയിരുത്തപ്പെടുന്നത്. ഓരോ ഖത്തരിയുടയും അവരുടെ ചരിത്രത്തി​​െൻറയും ഭാഗമാണ് ഖത്തർ ദേശീയ മ്യൂസിയമെന്നും അവരുടെ വേരുകളിലേക്കുള്ള മടക്കവും അവരുടെ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്നതുമാണ് മ്യൂസിയമെന്നും ഖത്തർ മ്യൂസിയംസ്​ ചെയർപേഴ്സൺ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഖത്തറി​​െൻറ പൈതൃകത്തെയും പാരമ്പര്യത്തെയും പ്രതിധ്വനിപ്പിക്കുന്ന മ്യൂസിയം, സമ്പന്നമായിരുന്ന രാജ്യത്തി​​െൻറ ഭൂതകാലത്തെയും തുറന്നതും വൈവിധ്യവുമായ വർത്തനമാനത്തെയും ബന്ധിപ്പിക്കുന്നു.
ശൈഖ് അബ്ദുല്ല ബിൻ ജാസിം ആൽഥാനിയുടെ പഴയ കൊട്ടാരത്തിന് ചുറ്റുമായി മരുഭൂമിയിലെ റോസാ പുഷ്പത്തി​​െൻറ ആകൃതിയിൽ നിർമിച്ചിരിക്കുന്ന മ്യൂസിയത്തി​​െൻറ രൂപരേഖ തയ്യാറാക്കിയത് പ്രമുഖ ഫ്രഞ്ച് വാസ്​തുശിൽപിയായ ജീൻ നൊവീലാണ്. 4.3 ലക്ഷം ചതുരശ്ര അടിയാണ് മ്യൂസിയത്തി​​െൻറ ആകെ വിസ്​തീർണ്ണം. വിശാലമായ നടുമുറ്റം, 200ലധികം പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം, ഡെസേർട്ട് റോസ്​ ഗാലറി, പൈതൃക ഗവേഷണ കേന്ദ്രം, പാർക്ക് തുടങ്ങിയ സൗകര്യങ്ങളും മ്യൂസിയത്തിൽ ഒരുക്കുന്നുണ്ട്.

Tags:    
News Summary - Qatar National musium, Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.