ഖത്തറിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ ഇന്ന് മുതൽ തുറക്കും

ദോഹ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു അടച്ച ഖത്തറിലെ മണി എക്സ്ചേഞ്ച് കേന്ദ്രങ്ങൾ ചൊവ്വാഴ്ച്ച മുതല്‍ പ്രവര്‍ത്തിക്കും. എട്ടു മണിക്കൂർ ആയിരിക്കും പ്രവർത്തനസമയം. കര്‍ശനമായ കോവിഡ് പ്രതിരോധ, മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കണം.


പണം അയക്കാൻ എത്തുന്നവർ  നിര്‍ബന്ധമായും മാസ്കുകള്‍ ധരിക്കണം. സാമൂഹിക അകലം പാലിക്കണം, നിശ്ചിത എണ്ണം ആളുകളെ മാത്രമേ ഒരേ സമയം അകത്തേക്ക് കടത്തിവിടാവൂ തുടങ്ങി നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം.
സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ആളുകൾ കൂടി നില്‍ക്കരുത്. ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുന്ന വിവിധ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണം.

Tags:    
News Summary - qatar money exchange companies-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.