മാലിന്യശേഖരണത്തിനുള്ള ബിന്നുകൾ
ദോഹ: ‘പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരം’ എന്നതാണ് ഇത്തവണ അന്താരാഷ്ട്ര പരിസ്ഥിതിദിനത്തിന്റെ മുദ്രാവാക്യം. മണ്ണിനെയും വായുവിനെയും ജലത്തെയും കൊല്ലുന്ന പ്ലാസ്റ്റിക്കിനെതിരെ ശാശ്വത പരിഹാരം എന്നത് പരിസ്ഥിതി സംരക്ഷണത്തിലും പ്രധാനമാണ്.
കാലാവസ്ഥ വ്യതിയാനം നേരിടുന്നതിൽ നിർണായകംകൂടിയാണ് പ്ലാസ്റ്റിക് മാലിന്യത്തെ പിടിച്ചുകെട്ടുക എന്നത്. ബീച്ച് ക്ലീനിങ്: സഞ്ചാരികളുടെ പ്രധാന കേന്ദ്രമാകുന്ന കടൽ തീരങ്ങൾ ശുചീകരിക്കാൻ വിപുലമായ പദ്ധതികളാണ് ഖത്തർ പിന്തുടരുന്നത്. സന്നദ്ധ പ്രവർത്തകരുടെയും മറ്റും നേതൃത്വത്തിൽ എല്ലാ ബീച്ചുകളിലെയും മാലിന്യങ്ങൾ നീക്കംചെയ്ത് ശുചിയാക്കുന്നു. ‘ഡീപ്’ പോലെയുള്ള സംഘടനകളും സജീവമായ പ്രവർത്തനങ്ങൾക്കുണ്ട്.
റീസൈക്ലിങ് ബിൻസ്: മാലിന്യങ്ങൾ സുരക്ഷിതമായി നിക്ഷേപിക്കാൻ ഖത്തറിൽ വഴികളുണ്ട്. കെട്ടിടങ്ങൾ, വീടുകൾ, ഷോപ്പുകൾ തുടങ്ങി എല്ലായിടങ്ങളിലും മാലിന്യശേഖരണത്തിനായി റീസൈക്ലിങ് ബിന്നുകൾ മുനിസിപ്പാലിറ്റി നേതൃത്വത്തിൽ സ്ഥാപിച്ചാണ് കേന്ദ്രീകൃത മാലിന്യശേഖരണം നടക്കുന്നത്. ഇവ ജൈവ, അജൈവ വിഭാഗങ്ങളായി തരംതിരിച്ച് സംസ്കരിക്കാനുള്ള സൗകര്യവുമുണ്ട്. പുനരുപയോഗിക്കാവുന്ന ബാഗ് - മണ്ണിൽ അലിഞ്ഞുചേരാത്ത പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം രാജ്യത്ത് നിരോധിച്ചതാണ്. പകരം, പരിസ്ഥിതിസൗഹൃദവും വീണ്ടും ഉപയോഗിക്കാവുന്നതുമായ ബാഗുകൾ, പേപ്പർ സഞ്ചികൾ എന്നിവ ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.