ഉത്തേജക മരുന്നുകളെക്കുറിച്ചറിയാന്‍ പുതിയ ഗവേഷണ പദ്ധതി

ദോഹ: അനബോളിക് സ്റ്റിറോയ്ഡ്സിനെ കുറിച്ച് പഠിക്കാന്‍ പുതിയ ഗവേഷണ പദ്ധതിയുമായി ആന്‍റി ഡോപിങ് ലാബ് ഖത്തര്‍(എഡിഎല്‍ക്യു). സംഘടനയുടെ ജീവശാസ്ത്ര ഗവേഷണ വിഭാഗവും ടാക്സിക്കൊളജി ആന്‍റ് മള്‍ട്ടിപര്‍പ്പസ് ലബോറട്ടറിയും ഡോപിങ് അനാലിസിസ് ലബോറട്ടറിയും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുകയെന്ന് എ.ഡി.എല്‍.ക്യുവിന്‍്റെ ജനറല്‍ മാനേജര്‍ ഡോ. മുഹമ്മദ് അല്‍ സയ്റാഫി പറഞ്ഞു. 
 അനബോളിക് സ്റ്റിറോയ്ഡ്സിനെ കുറിച്ച് വിശദമായി കാര്യങ്ങള്‍ മനസ്സിലാക്കാവുന്ന വലിയൊരു ഗവേഷണമാണ് നടത്താനുദ്ദേശിക്കുന്നത്. ഇവയുടെ ഉപയോഗം ഇന്‍സുലിന്‍െറ തുലനം നഷ്ടപ്പെടുത്തുകയും ഇത് ഡയബറ്റിസിനും വിവിധതരം ക്യാന്‍സറുകള്‍ക്കും കാരണമായിത്തീരുകയും ചെയ്യും. സ്റ്റിറോയ്ഡുകളുടെ ദീര്‍ഘകാല ഉപയോഗം പുരുഷന്മാരില്‍ വൃഷണം ചുരുങ്ങുന്നതിനും മാറിടം വളരുന്നതിനും,സ്ത്രീകളില്‍ അമിത രോമ വളര്‍ച്ചക്കും കാരണമാകും. ഗര്‍ഭിണികള്‍ ഇതുപയോഗിക്കുമ്പോള്‍ ജനിക്കുന്ന കുഞ്ഞിന് വൈകല്യമുണ്ടാവാനുള്ള സാധ്യതകളും ഏറെയാണ്.  ഗവേഷണത്തിന്‍െറ ഭാഗമായി സ്റ്റിറോയിഡുകളുടെ ദുരുപയോഗം മൂലമുണ്ടാകുന്ന പ്രതികൂല ഫലങ്ങള്‍ മനസ്സിലാക്കുന്നതിനായി എലികളില്‍ പരീക്ഷണം നടത്തും. സ്റ്റിറോയ്ഡുകളുടെ സാന്നിധ്യം മനസ്സിലാക്കാന്‍, രക്തം, മൂത്രം എന്നിവയ്ക്ക് പുറമേ ത്വക്ക്, മുടി, ഉമിനീര്‍ എന്നിവയ്ക്ക് സാധിക്കുമോ എന്നതും ഈ ഗവേഷണത്തിലൂടെ പരിശോധിക്കും.
 പകരമായി ഉപയോഗിക്കപ്പെടുന്ന സപ്ളിമെന്‍റുകളില്‍ അടങ്ങിയിരിക്കുന്ന ചേരുവകളും പരിശോധിക്കും. ആവശ്യമില്ലാത്ത ചേരുവകള്‍ സപ്ളിമെന്‍റുകളില്‍ ഉള്‍പ്പെടുന്നില്ളെന്ന് ഉറപ്പുവരുത്തുന്നതിനായി, ചേരുവകള്‍ ഏതെല്ലാമാണെന്ന് അതില്‍ രേഖപ്പെടുത്തിയിരിക്കണമെന്നും അല്‍സയ്റാഫി ആവശ്യപ്പെട്ടു. നിരുപദ്രവകാരികളായ പല വസ്തുക്കളും കൂടിച്ചേരുമ്പോള്‍ വിപരീത ഫലങ്ങളുണ്ടാക്കും.
 ഇത്തരം സപ്ളിമെന്‍റുകളില്‍ ലോബല്‍ ചെയ്യപ്പെടാത്ത വസ്തുക്കള്‍ അടങ്ങിയിരിക്കുന്നതിനാലാണിത്. 
 പ്രാദേശികമായും ആഗോളമായും ഉത്തേജക വിരുദ്ധ കമ്മ്യൂണിറ്റിക്ക് നേട്ടമുണ്ടാക്കുകയാണ് ഗവേഷണ പദ്ധതിയുടെ ലക്ഷ്യം. ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനികള്‍ക്ക് നേട്ടമില്ലാത്ത കാര്യമായതിനാല്‍ ഇത്തരം ശാസ്ത്രീയ പഠനങ്ങള്‍ക്ക് വാണിജ്യ മൂല്യം ലഭിക്കാറില്ല. ഖത്തര്‍ ഗവണ്‍മെന്‍റിന്‍്റെയും ഐഓസിയടെയും സഹായത്തോടെയാണ് ഗവേഷണങ്ങള്‍ നടക്കുന്നതെന്നും അല്‍സയ്റാഫി വ്യക്തമാക്കി.

Tags:    
News Summary - qatar medical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.