ഇനി സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ഒഴിവുകളില്‍ പ്രഥമ പരിഗണന സ്വദേശികള്‍ക്ക്

ദോഹ: ഖത്തറില്‍ പൊതുമേഖല സ്ഥാപനങ്ങളിലെ ഒഴിവുകളില്‍ ഇനി മുതല്‍ പ്രഥമ പരിഗണന സ്വദേശികള്‍ക്കായിരിക്കായിരിക്കും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അംഗീകാരം നല്‍കിയ  സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ  നിയമന, സേവന വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട പുതിയ നിയമത്തിലാണ് ഈ കാര്യം ഊന്നിപ്പറയുന്നത്. സ്വദേശികള്‍ ലഭ്യമല്ളെങ്കില്‍ സ്വദേശി വനിതകളുടെ ഭര്‍ത്താക്കന്‍മാര്‍, മക്കള്‍ എന്നിവരെയായിരിക്കും തസ്തികയിലേക്ക് പരിഗണിക്കുക. ഇതുകഴിഞ്ഞാല്‍ ജി.സി.സി രാജ്യങ്ങളില്‍ നിന്നുളളവര്‍, അറബ് പൗരന്‍മാര്‍ എന്നിവരെ പരിഗണിക്കും എന്നും നിയമത്തില്‍ വ്യക്തമാക്കുന്നു. ഇതുകഴിഞ്ഞ് മാത്രമായിരിക്കും മറ്റ് രാജ്യങ്ങളിലുള്ളവരെ പൊതുമേഖലാ സ്ഥാപനങ്ങളിലെക്കും സര്‍ക്കാര്‍  തസ്തികകളിലേക്കും പരിഗണിക്കുകയുളളൂ എന്നും നിയമത്തില്‍ വ്യക്തമാക്കുന്നു. 
2016 ലെ 15 ാം നിയമമായി അമീര്‍ അംഗീകാരം നല്‍കിയ എച്ച്. ആര്‍ നിയമം ഒൗദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെയാണ്  പ്രാബല്യത്തില്‍ വരിക. 
എന്നാല്‍ ന്യായാധിപന്‍മാര്‍ അവരുടെ അസിസ്റ്റന്‍റുമാര്‍, അറ്റോണി ജനറല്‍ അവരുടെ അസിറ്റന്‍റുമാര്‍, ഖത്തര്‍ പെട്രോളിയം, അമീരി ദിവാനി, യൂണിവേഴ്സിറ്റി അധ്യാപകര്‍, ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അഥോറിറ്റി, ഓഡിറ്റ് ബ്യൂറോ എന്നീ വിഭാഗങ്ങളില്‍ പുതിയ നിയമം ബാധകമല്ല. ഇവിടെ മറ്റ് രാജ്യങ്ങളിലുള്ളവരുടെ നിയമനത്തില്‍ നിയന്ത്രണം ഉണ്ടാകില്ല. 


 

Tags:    
News Summary - qatar govt service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.