ദോഹ: 27ാമത് ഖത്തർ എക്സോൺ മൊബീൽ ഓപൺ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ഇന്ന് ഖലീഫ രാജ്യാന്ത ര ടെന്നീസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിൽ തുടക്കമാകും.
എ ടി പി വേൾഡ് ടൂറിലെ ഏറ്റവും ജ നപ്രിയമായ ചാമ്പ്യൻഷിപ്പുകളിലൊന്നായ ഖത്തർ ഓപൺ, സീസണിലെ ആദ്യ എ ടി പി ചാമ്പ്യൻഷിപ ്പ് കൂടിയാണ്.
അതേസമയം, ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി താരങ്ങൾ ദോഹയിൽ എത്തിച്ചേർന്നു. ഡേവിഡ് ഗോഫിൻ, സ്റ്റാൻ വാവ്റിങ്ക, തോമസ് ബെർഡിച്ച് തുടങ്ങിയ പ്രമുഖ താരങ്ങൾ ദിവസങ്ങൾക്ക് മുമ്പ് തന്നെ ദോഹയിലെത്തിച്ചേർന്നിരുന്നു. ലോക ഒന്നാം നമ്പർ താരവും നിലവിലെ ജേതാവുമായ നൊവാക് ദ്യോകോവിച്ച് തന്നെയാണ് ഇത്തവണയും ഖത്തർ എക്സോൺ മൊബീൽ ടെന്നീസ് ചാമ്പ്യൻഷിപ്പിലെ ശ്രദ്ധാ കേന്ദ്രം.
ഡൊമിനിക് തീം, കാരെൻ ഖഷാനോവ് തുടങ്ങിയ യുവ താരങ്ങളും ദോഹയിൽ റാക്കറ്റേന്തുന്നുണ്ട്. ചാമ്പ്യൻഷിപ്പിെൻറ മത്സരക്രമം നിശ്ചയിക്കുന്നതിനുള്ള േഡ്രാ ഇന്നലെ ഫോർസീസൺ ഹോട്ടലിൽ നടന്നു.
സെർബിയയുടെ ദ്യോകോവിച്ചാണ് ടോപ് സീഡ്. ഡൊമിനിക് തീമാണ് രണ്ടാം സീഡ് താരം. ലോക സിംഗിൾസ് റാങ്കിംഗിൽ എട്ടാം സ്ഥാനത്താണ് ഡൊമിനിക് തീം. ആദ്യ റൗണ്ടിൽ ദ്യോകോവിച്ച് ദാമിർ സുംഹൂറിനെ നേരിടും. 31കാരനായ ദ്യോകോവിച്ച് ദോഹയിലെ തുടർച്ചയായ 10ാം വിജയമാണ് ലക്ഷ്യമിടുന്നത്. ഡൊമിനിക് തീം പിയറി ഹ്യൂഗ്സ് ഹെർബെർട്ടിനെതിരെയാണ് ആദ്യറൗണ്ടിൽ റാക്കറ്റേന്തുന്നത്. ഖഷാനോവും ലോക മൂന്നാം നമ്പർ താരം സ്റ്റാൻ വാവ്റിങ്കയും തമ്മിലുള്ള പോരാട്ടമാണ് ആദ്യ റൗണ്ടിലെ ശ്രദ്ധേയമായ പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.