ദോഹ: അൽജീരിയില്‍ എണ്ണ പര്യവേക്ഷണത്തിനുള്ള അവകാശം സ്വന്തമാക്കി ഖത്തര്‍ എനര്‍ജി. കിഴക്കന്‍ അൽജീരിയയിലെ അഹാറ ബ്ലോക്കിലാണ് ഖത്തര്‍ എനര്‍ജി അടങ്ങുന്ന കണ്‍സോർട്ട്യം എണ്ണ പര്യവേക്ഷണത്തിനുള്ള പുതിയ അവകാശം സ്വന്തമാക്കിയത്.ടോട്ടല്‍ എനര്‍ജീസ്, അൽജീരിയയുടെ ദേശീയ എണ്ണക്കമ്പനിയായ സൊനട്രാക്ക് ഖത്തര്‍ എനര്‍ജി എന്നിവരടങ്ങുന്ന കണ്‍സോർട്ട്യമാണ് അഹാറ ബ്ലോക്കില്‍ പര്യവേക്ഷണത്തിനുള്ള ലൈസന്‍സ് നേടിയത്. പര്യവേക്ഷണത്തിനൊപ്പം ഉല്പാദനത്തിനുള്ള അവകാശവും കണ്സോര്ട്ട്യത്തിനുണ്ട്.
ഖത്തര്‍ എനര്‍ജിക്കും ടോട്ടല്‍ എനര്ജീസിനും 24.5 ശതമാനം വീതവും സൊനട്രാക്കിന് 51 ശതമാനം ഓഹരിയുമാണുള്ളത്. അല്‍ജീരിയയുടെ കിഴക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന അഹാറ ബ്ലോക്കിന് 14,900 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ഇത് പൂര്‍ണമായും കരമേഖലയാണ്. നമീബിയ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക തുടങ്ങി ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ സ്വാധീനമുള്ള ഖത്തര്‍ എനര്‍ജിയുടെ അൽജീരിയയിലെ ആദ്യ പ്രോജക്ടാണിത്.ആഫ്രിക്കന്‍ വന്‍കരയിലെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ ഊര്‍ജ സഹമന്ത്രിയും ഖത്തര്‍ എനര്‍ജി സി.ഇ.ഒയുമായ സഅ്ദ് ശരീദ അല്‍ കഅ്ബി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.