ഖത്തറിൽ കോവിഡ്​ മരണം 23 ആയി; 188 പേർ തീവ്രപരിചരണവിഭാഗത്തിൽ  

ദോഹ: ഖത്തറിൽ കോവിഡ്​ മരണം കൂടുന്നു. ഞയറാഴ്​ച രണ്ടുപേർകൂടി മരിച്ചു. 66ഉം 53ഉം വയസുള്ള രോഗികളാണ്​ മരിച്ചതെന്ന്​ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 23 ആയി ഉയർന്നു.

നിലവിൽ രാജ്യത്ത്​  ചികിൽസയിലുള്ള 188 പേർ തീവ്രപരിചരണവിഭാഗത്തിലാണ്​. ആകെ 34521പേരാണ്​ ചികിൽസയിലുള്ളത്​. ഇതിൽ 1805പേരാണ്​ ആശുപത്രികളിലുള്ളത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 256 പേർ കൂടി ആശുപത്രിയിലായിട്ടുണ്ട്​. 24 പേർ  തീവ്രപരിചരണവിഭാഗത്തിലുമായി.

ഞായറാഴ്​ച 1501 പേർക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചിരിക്കുന്നത്​. 657 പേർക്ക്​ രോഗമുക്​തി ഉണ്ടായി​. 9170 പേരാണ്​ ഇതുവരെ ആകെ രോഗമുക്​തി നേടിയിരിക്കുന്നത്​. ആകെ 188143 പേരിൽ  പരിശോധന നടത്തിയപ്പോൾ 43714 പേരിലാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. രോഗം ഭേദമായവരും മരിച്ചവരും ഉൾ​ െപ്പടെയാണിത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 3349 പേരിലാണ്​ കോവിഡ്​ പരിശോധന നടത്തിയിരിക്കുന്നത്​.

Tags:    
News Summary - Qatar Covid Death Toll Rises to 23 -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.