നിങ്ങൾ കോവിഡിൽനിന്ന് എത്ര അകലെയാണ്?; പ്രത്യേക ആപ്പുമായി ഖത്തർ

ദോഹ: പൊതുജനങ്ങൾക്ക് തങ്ങൾ കോവിഡ് രോഗഭീഷണിയിൽ നിന്ന് മുക്തരാണോ അതോ ഏതെങ്കിലും തരത്തിൽ സാധ്യതയുണ്ടോ എന ്നറിയാനുള്ള പ്രത്യേക ആപ്പുമായി ഖത്തർ. Ehteraz എന്ന ആപ്പ് ഉടൻ പുറത്തിറക്കുമെന്ന് ദുരന്തനിവാരണ പരമോന്നത സമിതി വക് താവ് ലുൽവ റാഷിദ് അൽഖാതിർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആപ്പ് ആൻഡ്രോയ്ഡിലും ഐ.ഒ.എസിലും ലഭ്യമാകും. നാ ല് പ്രത്യേക വർണങ്ങളിൽ ആപ്പിലൂടെ ആളുകൾക്ക് തങ്ങൾ കൊറോണ വൈറസിൽ നിന്ന് എത്രത്തോളം അകലെയാണ് അല്ലെങ്കിൽ അടുത്ത ാണ് എന്നറിയാനാകും. ഇതിനായി പച്ച, ഗ്രേ, മഞ്ഞ, ചുവപ്പ് എന്നീ വർണങ്ങളാണ് ഉണ്ടാവുക. പച്ച നിറം ആണെങ്കിൽ ആപ്പ് ഉപയോഗിക്കുന്നയാൾ രോഗത്തിൽ നിന്ന് മുക്തനാണെന്നും ആരോഗ്യവാനാണെന്നുമാണ് അർഥം. എന്നാൽ ഗ്രേ നിറമാണ് കാണിക്കുന്നതെങ്കിൽ കെറോണ ൈവറസ് ബാധിച്ചയാളുമായി ഏതെങ്കിലും തരത്തിൽ നിങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടാവാം എന്നാണ്.

മഞ്ഞ നിറമാണെങ്കിൽ നിങ്ങൾ സമ്പർക്ക വിലക്കിലുള്ളതോ അതോ സമ്പർക്ക വിലക്കിൽ കഴിഞ്ഞിരുന്നയാളോ എന്നാണ്. ചുവപ്പ് നിറമാണെങ്കിൽ നിങ്ങൾക്ക് വൈറസ് ബാധയുണ്ടായി എന്നാണ് അർഥം. രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന്‍റെ സ്ഥിതിവിവരക്കണക്കുമായി ഈ ആപ്പ് ബന്ധിപ്പിച്ചിട്ടുണ്ടാവും. ജനങ്ങളുടെ ആരോഗ്യനില മനസിലാക്കാനും വൈറസ് ബാധിച്ചയാളുകളെ പെട്ടെന്ന് തിരിച്ചറിയാനും ചികിത്സ നൽകാനും ഇതിലൂടെ ആരോഗ്യമന്ത്രാലയം അധികൃതർക്ക് കഴിയും. ഇത്തരത്തിലുള്ള ആളുകൾക്ക് ആശുപത്രികളിൽ ചികിത്സക്ക് മുൻഗണനയും ലഭിക്കും. സമ്പർക്കവിലക്ക് ലംഘിക്കുന്നവരെ കണ്ടെത്താനും ആപ്പിലൂടെ കഴിയും.
ഇൻഡസ്ട്രിയൽ ഏരിയയിലെ ലോക്ക് ഡൗൺ ഘട്ടംഘട്ടമായി ഒഴിവാക്കുന്ന നടപടികൾ ആലോചിക്കുന്നുണ്ടെന്നും ലുൽവ പറഞ്ഞു.

Tags:    
News Summary - qatar covid app-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.