യമനിലെ വികസന പദ്ധതികൾക്ക് ഖത്തർ പ്രതിജ്ഞാബദ്ധം

ദോഹ: യമനിലെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും 2013 മുതൽ 2020വരെ യമനിന് ഖത്തർ 195 ദശലക്ഷം ഡോളർ നൽകിയതായും ഗവൺമെൻറ് കമ്യൂണിക്കേഷൻസ്​ ഓഫിസ്​ (ജി.സി.ഒ) അറിയിച്ചു.

യമനിലെ ഭക്ഷ്യ സുരക്ഷക്കായി ഐക്യരാഷ്​ട്രസഭ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരം 10 കോടി ഡോളർ സഹായം പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്​ട്രസഭയുടെ വേൾഡ് ഫുഡ് േപ്രാഗ്രാം വഴിയാണ് യമനിലെ ഭക്ഷ്യക്കമ്മി നികത്തുന്നതിന് ഖത്തർ പിന്തുണ അറിയിച്ചതെന്ന് ഖത്തർ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഐക്യരാഷ്​ട്രസഭയുമായി സഹകരിച്ച് യമനിലെ വികസന പ്രവർത്തനങ്ങളിൽ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും ജി.സി.ഒ ട്വീറ്റ് ചെയ്തു.

യമനിൽ നിലവിൽ 25 ദശലക്ഷം സ്വദേശികൾ കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും അവശ്യവസ്​തുക്കൾക്കായി ദുരിതമനുഭവിക്കുകയാണെന്നും യു.എൻ വ്യക്തമാക്കുന്നു.

അഞ്ച് ദശലക്ഷം യമനികൾ കടുത്ത ക്ഷാമത്തിലൂടെയാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്. 10 ലക്ഷത്തോളം പേർക്ക് കോളറ ബാധിച്ചതായും യു.എൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ദുരിതത്തിലൂടെയും മാനുഷിക പ്രതിസന്ധിയിലൂടെയുമാണ് യമൻ കടന്നുപോകുന്നതെന്നും യു.എൻ പറയുന്നു. 

Tags:    
News Summary - Qatar committed to development projects in Yemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.