ദോഹ: അമേരിക്കൻ എയർലൈൻസിെൻറ 10 ശതമാനം ഓഹരി വാങ്ങുന്നതിനുള്ള തീരുമാനം റദ്ദാക്കിയതായി ഖത്തർ എയർവേയ്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു. അമേരിക്കൻ എയർലൈൻസിെൻറ നിലപാടുകൾ തങ്ങളുടെ നിക്ഷേപലക്ഷ്യം കൈവരിക്കുന്നതിന് പര്യാപ്തമല്ലെന്ന് മനസ്സിലായതിനാലാണ് ഇൗ തീരുമാനമെന്ന് ഖത്തർ എയർവേയ്സ് വ്യക്തമാക്കി. അമേരിക്കയിൽ തന്നെ മറ്റു നിക്ഷേപ മാർഗങ്ങൾ ആരായുമെന്നും വാർത്താക്കുറിപ്പിൽ കൂട്ടിച്ചേർത്തു.
ഖത്തർ എയർവേയ്സുമായുള്ള അമേരിക്കൻ എയർലൈൻസി െൻറ കോഡ് ഷെയർ കരാർ അവസാനിപ്പിക്കാനുള്ള അമേരിക്കൻ എയർലൈൻസിെൻറ തീരുമാനമാണ് ഖത്തർ എയർവേയ്സിനെ പിറകോട്ട് വലിച്ചതെന്നാണ് സൂചന.
ഖത്തർ എയർവേയ്സുമായുള്ള കോഡ് ഷെയർ കരാർ അവസാനിപ്പിക്കുകയാണെന്നും സർക്കാറിൽ നിന്നുള്ള നിയമവിരുദ്ധ സബ്സിഡി ഖത്തർ എയർവേയ്സ് സ്വീകരിക്കുന്നുവെന്നും അതിനെതിരായ അമേരിക്കൻ എയർലൈൻസിെൻറ നിലപാടിെൻറ ഭാഗമാണിതെന്നും അമേരിക്കൻ എയർലൈൻസ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.