ദോഹ: കത്താറ കൾച്ചറൽ വിേല്ലജിൽ നടന്ന നാലാമത് കത്താറ ഫെസ്റ്റിെവൽ ഒാഫ് അറബിക് നോവൽസ് സമാപിച്ചു. കത്താറ അറബിക് നോവൽ അവാർഡ് ദാനത്തോടെയാണ് സമാപനമായത്. നാല് വിഭാഗങ്ങളിലായി 20 പേർ 5.75 ലക്ഷം ഡോളറിെൻറ സമ്മാനങ്ങൾ കൈപ്പറ്റി. മന്ത്രിമാർ, നയതന്ത്രപ്രതിനിധികൾ, അറബ് എഴുത്തുകാർ, ബുദ്ധിജീവികൾ തുടങ്ങിയവർ പെങ്കടുത്ത ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്.
നാലാമത് കത്താറ ഫെസ്റ്റിവെലിനോട് അനുബന്ധിച്ച് മിഡിലീസ്റ്റിൽ ആദ്യമായി അറബിക് നോവലുകൾക്കായി കത്താറയിൽ ലൈബ്രറി ആരംഭിച്ചതെന്ന് കത്താറ കൾച്ചറൽ വില്ലേജ് ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തി പറഞ്ഞു. അടുത്ത വർഷത്തെ കത്താറ ഫെസ്റ്റിവെലിൽ അറബിക് നോവലിന് സമ്മാനം ഏർപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രസിദ്ധീകരിച്ച നോവലുകളുടെ വിഭാഗത്തിൽ അഞ്ച് പേരാണ് 60000 ഡോളർ വീതമുള്ള സമ്മാനത്തിന് അർഹരായത്. ഇൗജിപ്ത് സ്വദേശി ഇബ്രാഹിം അഹമ്മദ് ഇബ്രാഹിം, ഫലസ്തീനിലെ തൗറ ഇബ്രാഹിം ഹുസൈൻ ഹവമിദ, സുഡാനിലെ ഉമർ അഹമ്മദ് ഫദ്ലുല്ലാഹ് അൽ ഫാഹ്ൽ, ജോർഡനിയായ ഖാസിം മുഹമ്മദ് തൗഫീഖ്, സിറിയക്കാരനായ നജാത്ത് ഹുസൈൻ അബ്ദുസ്സമദ് എന്നിവരാണ് ഇൗ വിഭാഗത്തിൽ അവാർഡുകൾ ഏറ്റുവാങ്ങിയത്.
പ്രസിദ്ധീകരിക്കാത്ത നോവലുകളുടെ വിഭാഗത്തിൽ തൈറ ഖാസി ഖാസിം ഹുസൈൻ (േജാർഡൻ), ഹസൻ മുഹമ്മദ് ബഇൗത്തി (സിറിയ), സക്കറിയ ഇബ്രാഹിം മുഹമ്മദ് അബ്ദുൽ ജവാദ് (ഇൗജിപ്ത്), അബ്ദുൽ കരീം ഷാനാൻ മുഹമ്മദ് അൽ ഉബൈദി (ഇറാഖ്), ഹയ സാലെഹ് ഒൗദ ഇബ്രാഹിം (ജോർഡൻ) എന്നിവരാണ് 30000 ഡോളർ വീതമുള്ള സമ്മാനത്തിന് അർഹരായത്.
അറബിക് നോവലുകളുടെ നിരൂപണങ്ങൾക്ക് അഞ്ച് പേർക്കാണ് 15000 ഡോളർ വീതമുള്ള സമ്മാനം നൽകിയത്. ഡോ. അബ്ദുൽ റഹീം വഹാബി, ഡോ. മുഹമ്മദ് ബിൻ അൽ സാദിഖ് കഹ്ലാവി, ഡോ. മുഹമ്മദ് മഹ്മൂദ് ഹുസൈൻ മുഹമ്മദ്, ഡോ. മുഹമ്മദ് മിഷ്ബാൽ, ഡോ. വലദ് മതാലി മഹ്മദു എന്നിവരാണ് ഇൗ വിഭാഗത്തിൽ പുരസ്കാരത്തിന് അർഹരായത്.
ഹസൻ സബ്റി മുഹമ്മദ് അബ്ദുലത്തീഫ് അബുസഅാൻ, ഡോ. സന കാമിൽ അഹമ്മദ് ഷഅ്ലാൻ, ഡോ. ആതിഫ് തലാൽ ഇബ്രാഹിം സൈഫ്, മറിയ മുഹമ്മദ് നസൂഹ്, വആം ബിൻത് റിദ ഗദാസ് എന്നിവരാണ് യുവ അറബ് നോവലിസ്റ്റുകൾക്കുള്ള പുരസ്കാരം നേടിയത്. അഞ്ച് പേർക്കും 10000 ഡോളർ വീതം സമ്മാനമായി ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.