ദോഹ: ഖത്തരികളല്ലാത്തവർക്ക് രാജ്യത്തെ തെരഞ്ഞെടുക്കപ്പെടുന്ന പ്രദേശങ്ങളിൽ ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാൻ അനുവാദം നൽകുന്ന കരട് നിയമത്തിന് അംഗീകാരം ലഭിച്ചത് വിദേശികൾക്ക് പ്രതീക്ഷ നൽകുന്നു. ധനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയത്.
ഭൂമി സ്വന്തമായി ഉടമപ്പെടുത്താൻ കഴിയുന്നതിന് പുറമേ, സ്വന്തം ഇഷ്ടാനുസരണം കെട്ടിടങ്ങളും വാണിജ്യ കെട്ടിടങ്ങളും നിർമ്മിക്കാനും വാടകക്ക് നൽകാനും നിയമം അനുവാദം നൽകുന്നുണ്ട്. എന്നാൽ പ്രത്യേക നിബന്ധനകളോടെ മാത്രമേ ഭൂമി സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. ഏതൊക്ക പ്രദേശങ്ങളിലാണ് ഭൂമി സ്വന്തമാക്കാൻ സാധിക്കുകയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഭൂമി സ്വന്തമാക്കാനുള്ള കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ഇത് ശൂറാ കൗൺസിലിലേക്ക് അയച്ചിട്ടുണ്ട്. ശൂറാ കൗൺസിലിെൻറ ശുപാർശക്കനുസരിച്ച് ആവശ്യമെങ്കിൽ ഭേദഗതി വരുത്തി കരട് നിയമം മന്ത്രിസഭ പാസാക്കുകയും അവസാന അംഗീകാരത്തിനായി അമീറിന് വിടുകയും ചെയ്യും.
പ്രവാസികൾ ഏറെ പ്രധാന്യത്തോടെ നോക്കിക്കാണുന്ന നിയമങ്ങളിലൊന്നാണിത്. മാനദണ്ഡങ്ങൾ പാലിച്ച് പ്രവാസികൾക്ക് സ്ഥിരം താമസാനുമതി ലഭിക്കുന്ന നിയമം നേരത്തെ ഖത്തർ പാസാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.