ദോഹ: പ്രവാസിസംഘടനകൾ ഒത്തുചേർന്നപ്പോൾ സഫലമായത് 176 പേരുെട നാടണയാനുള്ള ആഗ്രഹം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്കുപോകാന്‍ പ്രയാസമനുഭവിക്കുന്ന ഖത്തര്‍ മലയാളികള്‍ക്കായി പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി ഒരുക്കിയ സൗജന്യ ചാര്‍ട്ടേഡ് വിമാനത്തിലാണ് 176 പേർ നാടണഞ്ഞത്. ഹമദ് ഇൻറര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ബുധനാഴ്ച രാവിലെയാണ് കൊച്ചിയിലേക്ക് ഗോ എയർ വിമാനം പുറെപ്പടത്. ടിക്കറ്റിന് പോലും വകയില്ലാതെ കഷ്ടപ്പെടുന്നവരെ സൗജന്യമായി നാട്ടിലെത്തിക്കാനാണ് ഖത്തറിലെ വിവിധ മലയാളി സംഘടനകളുടെ കൂട്ടായമയായ പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി അവസരം ഒരുക്കിയത്. ഐ.സി.ബി.എഫുമായി സഹകരിച്ചാണ് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇന്‍കാസ്, സംസ്കൃതി, കാക് ഖത്തര്‍, കള്‍ച്ചറല്‍ ഫോറം, ഇന്ത്യന്‍ സോഷ്യല്‍ ഫോറം, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍, സെൻറര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി, ഖത്തര്‍ ഇന്ത്യന്‍ ഫ്രട്ടേണിറ്റി ഫോറം, സിജി ഖത്തര്‍, ഫോക്കസ് ഖത്തര്‍, ചാലിയാര്‍ ദോഹ എന്നീ സംഘടനകളും കോസ്റ്റല്‍ ട്രേഡിംഗ്, ഗള്‍ഫാര്‍ അല്‍ മിസ്നദ്, ട്രേ ട്രേഡിംഗ്, ടീം തിരൂര്‍ തുടങ്ങിയ സ്ഥാപനങ്ങളുമാണ് മാതൃകാപരമായ ഈ സംരംഭവുമായി സഹകരിച്ചത്.
സമീര്‍ ഏറാമല, കെ.സി അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് ഫൈസല്‍, അമീന്‍ ആസിഫ്, സമീല്‍ ചാലിയം, സാദിഖ് ചെന്നാടന്‍ എന്നിവരടങ്ങിയ സബ്കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. യാത്രക്കാര്‍ക്ക് അത്യാവശ്യമായ കെ.എന്‍ 95 മാസ്ക്, സാനിറ്റൈസര്‍, സ്നാക്ക്സ്, ജ്യൂസ് എന്നിവയടങ്ങിയ കിറ്റ് വിമാനത്താവളത്തിൽ വിതരണം ചെയ്തിരുന്നു. പ്രയാസപ്പെടുന്ന മലയാളി പ്രവാസികളെ സഹായിക്കുന്നതിനായി കൂടുതല്‍ സൗജന്യ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ചെയര്‍മാന്‍ അഡ്വ. നിസ്സാര്‍ കൊച്ചേരി പറഞ്ഞു. ഇൗ സംരഭവുമായി സഹകരിക്കാൻ താല്‍പര്യമുള്ളവര്‍ 55813105 എന്ന നമ്പറില്‍ അഡ്വ. നിസാര്‍ കോച്ചേരിയുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.