ദോഹ: കോവിഡ്​ പോലുള്ള ദുരിതഘട്ടത്തിൽ നാട്ടിലേക്ക്​ മടങ്ങാൻ വിമാന ടിക്കറ്റടക്കം ലഭിക്കുന്നതാണ്​ കേന്ദ്രസ ർക്കാറിൻെ പ്രവാസി ഭാരതീയ ഭീമ യോജന പദ്ധതി. കുറഞ്ഞ പ്രീമിയവും കൂടുതൽ ആനുകൂല്യങ്ങളുമാണ് പദ്ധതിയുടെ വലിയ പ്രത്യേ കത. കോവിഡ് ​കാലത്ത്​ പദ്ധതി സംബന്ധിച്ച്​ കൂടുതൽ ചർച്ചകൾ സജീവമാണ്​.

വിവിധ ഇൻഷുറൻസ്​ കമ്പനികളുമായി സഹകരിച ്ച്​ 2003ലാണ്​ ​കേന്ദ്രസർക്കാർ പദ്ധതി ആരംഭിച്ചത്​. നേരത്തെ പദ്ധതി ഇ.സി.ആർ കാറ്റഗറിയിൽ പെട്ടവർക്ക് മാത്രമായിരുന് നെങ്കിലും ഇപ്പോൾ ഇ.സി.എൻ.ആർ വിഭാഗത്തിൽപെട്ട 1983ലെ ഇമിഗ്രേഷൻ നിയമത്തിൻെറ സെക്ഷൻ 2 (ഒ ) പരിധിയിൽ വരുന്ന മുഴുവൻ തൊഴി ലാളികളെയും ഉൾ​െപ്പടുത്തി.

ഇതിനാൽ വിദേശങ്ങളിൽ ജോലി ചെയ്യുന്ന എല്ലാവർക്കും പദ്ധതിയിൽ അംഗങ്ങളാവാം. ഇൻഷുറൻസ ് പ്രീമിയം രണ്ട് വർഷത്തേക്ക് 275 രൂപയും മൂന്ന് വർഷത്തേക്ക് 375 രൂപയും അതിൻെറ ജി.എസ്​.ടിയും മാത്രമാണ്. ഓൺലൈൻ ആയി ചേരു കയും ചെയ്യാം. https://emigrate.gov.in/ext/authorizedAgency.action എന്ന ലിങ്കിൽ ഏതൊക്കെ ഇൻഷുറൻസ്​ കമ്പനികളാണ്​ പദ്ധതിയിലുള്ളത്​ എന്നറിയാനാകും.

കമ്പനികളുടെ സൈറ്റ്​ വഴി പദ്ധതിയിൽ ചേരാം. പ്രവാസികൾക്ക്​ ഏറെ ഗുണകരമായതും കുറഞ്ഞ ചെലവിൽ ചേരാനാവുന്നതുമാണെങ്കിലും പലരും പദ്ധതി കൂടുതലായി ഉപയോഗ​െപ്പടുത്തുന്നില്ലെന്ന്​ പ്രവാസി സാമൂഹിക പ്രവർത്തകനായ അബ്​ദുൽ റഊഫ്​ കൊണ്ടോട്ടി പറഞ്ഞു.

അപകട മരണം സംഭവിച്ചാൽ പോളിസി ഉടമയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ലഭിക്കുകയും മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോവാനുള്ള യാത്രാ ചെലവും, പുറമെ മൃതദേഹം അനുഗമിക്കുന്ന ഒരാൾക്ക് എക്കോണമി മടക്ക ടിക്കറ്റും ലഭിക്കും. മരണമടഞ്ഞ അംഗത്തിൻെറ ചികിൽസ ചെലവുകൾക്ക് 50,000 രൂപ വരെ സഹായവും ലഭിക്കും. സ്​ഥിരം അംഗവൈകല്യം സംഭവിച്ചാൽ 10 ലക്ഷം രൂപയും എക്കോണമി ടിക്കറ്റും ലഭിക്കും.

മേൽപറഞ്ഞ രണ്ട് സാഹചര്യങ്ങളിലും ഇന്ത്യൻ എംബസികളോ ഇന്ത്യൻ അധികൃതരോ നൽകുന്ന സാക്ഷ്യപത്രം തെളിവായി സ്വീകരിച്ച് നഷ്​ടപരിഹാരം നൽകണമെന്നതാണ്​ മറ്റൊരു പ്രത്യേകത. ഇൻഷുർ ചെയ്​ത ആൾക്ക് ആശുപത്രിയിൽ കിടത്തി ചികിത്സകൾക്കായി ഒരു ലക്ഷം രൂപ വരെ ലഭിക്കും.

ഒാരോ കിടത്തി ചികിത്സക്കും പരമാവധി 50,000 രൂപയാണ് ലഭിക്കുക. ജോലി ചെയ്യുന്ന രാജ്യത്തോ ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യങ്ങളിലും ചികിത്സ തേടിയാലും ഈ ആനുകൂല്യങ്ങൾ ലഭ്യമാവും. പദ്ധതിയിൽ അംഗമായി ചേർന്ന് ഒരു വർഷത്തിനുള്ളിൽ അസുഖം മൂലം ജോലി ചെയ്യാൻ പറ്റാത്ത കാരണത്താൽ ജോലിയിൽനിന്ന് പിരിച്ചുവിടുകയാണെങ്കിൽ അംഗത്തിന് വൺവെ ടിക്കറ്റിന് ചെലവാകുന്ന തുക ലഭിക്കും.

ജോലി സ്ഥലത്ത് എത്തിയ അംഗത്തെ തൊഴിൽ ഉടമ സ്വീകരിക്കാതിരിക്കുകയോ നേരത്തെ നിശ്ചയിച്ച ജോലിയിലോ തൊഴിൽ കരാറിലോ കാര്യമായ വ്യതിയാനങ്ങൾ ഉണ്ടാവുകയോ തൊഴിലാളിക്ക് പ്രതികൂലമായ വ്യവസ്ഥയുള്ള കരാർ ആവുകയോ ചെയ്​ത്​ തിരിച്ചുപോരേണ്ടി വരികയോ കരാർ കാലാവധിക്ക് മുമ്പ് തൊഴിലിൽ നിന്ന് പിരിച്ചുവിടുകയോ ചെയ്​താൽ എംബസിയുടെ സാക്ഷ്യപത്ര പ്രകാരം വൺവെ ടിക്കറ്റിന് ചെലവായ തുക ലഭിക്കും. കോവിഡ്​ പശ്ചാത്തലത്തിൽ പിരിച്ചുവിടൽപോലുള്ള ഭീഷണി നേരിടുന്നവർക്ക്​ ഇത്​ ഏറെ പ്രയാജനകരമായിരിക്കും.

പദ്ധതി അംഗങ്ങൾക്ക് തൊഴിൽ സംബന്ധ നിയമപരമായ കാര്യങ്ങൾക്കായി 45,000 രൂപ വരെ ലഭ്യമാവും. സ്ത്രീ അംഗങ്ങൾക്ക് സാധാരണ പ്രസവത്തിന് 35,000 രൂപയും സിസേറിയൻ പ്രസവത്തിന് 50,000 രൂപയും ലഭ്യമാവും. http://www.egazette.nic.in/WriteReadData/2017/177373.pdf എന്ന ലിങ്കിൽ പദ്ധതി സംബന്ധിച്ച കൂടുതൽവിവരങ്ങൾ ലഭ്യമാണ്​.

Tags:    
News Summary - pravasi bharatiya bhima yojana has more demand in covid time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.