ജ​നു​വ​രി​യി​ൽ ജ​ന​സം​ഖ്യ 30 ല​ക്ഷം ക​വി​ഞ്ഞു

ദോ​ഹ: ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ഖ​ത്ത​റി​ലെ ജ​ന​സം​ഖ്യ 30 ല​ക്ഷം ക​വി​ഞ്ഞ​താ​യി പ്ലാ​നി​ങ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് അ​തോ​റി​റ്റി (പി.​എ​സ്.​എ) അ​റി​യി​ച്ചു. ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ 31,18,000 ആ​യി. മു​ൻ​വ​ർ​ഷം ഡി​സം​ബ​റി​ലെ ക​ണ​ക്കു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 5.1 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വാ​ർ​ഷി​കാ​ടി​സ്ഥാ​ന​ത്തി​ൽ 5.5 ശ​ത​മാ​നം വ​ള​ർ​ച്ച​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പി.​എ​സ്.​എ എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ൽ പോ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ൽ ഖ​ത്ത​റി​ലെ ജ​ന​സം​ഖ്യ 2.95 ദ​ശ​ല​ക്ഷ​മാ​യി​രു​ന്നെ​ന്നും പി.​എ​സ്.​എ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Population of Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.