ദോഹ: അൽ ഉദൈദ് വ്യോമസേന താവളത്തിൽ തിങ്കളാഴ്ച ഇറാൻ നടത്തിയ ആക്രമണത്തിൽ ഖത്തർ ശക്തമായി പ്രതിഷേധിക്കുന്നതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പറഞ്ഞു.
ഇത് സുഹൃദ്ബന്ധ നയങ്ങളെ ലംഘിക്കുന്നതും അംഗീകരിക്കാനാവാത്തതുമായ നടപടിയാണ്. ലബനാൻ പ്രധാനമന്ത്രി ഡോ. നവാഫ് സലാമുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയൽരാജ്യങ്ങളുമായി സൗഹൃദവും തുറന്ന ബന്ധം നിലനിർത്തുന്നതുമാണ് ഖത്തറിന്റെ നയം. ഇറാനുമായുള്ള സൗഹൃദ നയത്തിൽ ഖത്തർ വിശ്വസിച്ചു. അത്തരമൊരു രാജ്യത്തിൽ നിന്ന് ഈ രീതിയിലുള്ള പ്രവർത്തനം അപലപനീയമാണ്. ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ ആദ്യദിവസം തന്നെ ഖത്തർ അപലപിച്ചിരുന്നതായും രാജ്യത്തിനെതിരായ ആക്രമണത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എസ് സൈനികരുള്ള താവളങ്ങളിൽ ആക്രമണമുണ്ടാകുമെന്ന ഇന്റലിജൻസ് വിവരം ലഭിച്ച നിമിഷം മുതൽ എല്ലാം ഘട്ടങ്ങളിലും അമീർ നിരന്തരം വിവരം തേടി സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.