ക്യു.ഐ.ഐ.സി സംഘടിപ്പിച്ച 'പെരുന്നാളരങ്ങ്' ഈദ് സ്നേഹസംഗമത്തിൽ പങ്കെടുത്തവർ
ദോഹ: ക്യു.ഐ.ഐ.സി വക്റ, വക്റ -ജദീദ് യൂണിറ്റുകൾ സംയുക്തമായി എം.ജി.എം ഖത്തർ വക്റ സോണിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 'പെരുന്നാളരങ്ങ്, ഈദ് സ്നേഹസംഗമം' ശ്രദ്ധേയമായി. കുട്ടികളും സ്ത്രീകളുമടക്കം 100ഓളം പേർ പരിപാടിയിൽ പങ്കെടുത്തു. വക്റ വെളിച്ചം ഹാളിൽ നടന്ന പരിപാടി ക്യു.ഐ.ഐ.സി മുൻ പ്രസിഡന്റും സീനിയർ അംഗവുമായ സുബൈർ വക്റ ഉദ്ഘാടനം ചെയ്തു.
ഫൈഹ ഫഹ്സിർ ഖിറാഅത്ത് നടത്തി. വക്റ ജദീദ് യൂനിറ്റ് സെക്രട്ടറി പി.വി.കെ. റിയാസ് സ്വാഗതം പറഞ്ഞു. യൂനിറ്റ് പ്രസിഡന്റ് മഹറൂഫ് മാട്ടൂൽ അധ്യക്ഷത വഹിച്ചു. മുനീർ സലഫി മങ്കട ഈദ് സന്ദേശം നൽകി. വക്റ യൂനിറ്റ് സെക്രട്ടറി മർസൂഖ് കലാപരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ അരങ്ങേറി. അബ്ദുല്ല നബീൽ സമാപന പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.